ന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല ഷാരൂഖും ഫറാ ഖാനും തമ്മില്‍. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഓം ശാന്തി ഓം പുറത്തിറങ്ങി പത്തു വര്‍ഷം തികയുകയാണ്. ദീപിക പദുക്കോണ്‍ എന്ന നടിയെ ചലച്ചിത്ര ലോകത്തിന് സംഭാവന ചെയ്ത ചിത്രം കൂടിയാണ് ഓം ശാന്തി ഓം. ഇത് കൂടാതെ മറ്റൊരു വലിയ പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ബോളിവുഡിന്റെ രാജാവ് കിങ് ഖാന്‍ ആദ്യമായി സിക്‌സ് പായ്ക്ക് രൂപത്തില്‍ എത്തുന്ന ചിത്രം കൂടിയായിരുന്നു ഓം ശാന്തി ഓം. സിനിമയിലെ ദര്‍ദെ ഡിസ്‌കോ എന്ന ഗാനരംഗത്തില്‍ ഷര്‍ട്ട് അണിയാതെ ഷാരൂഖ് പ്രത്യക്ഷപ്പെട്ടത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.

ഈ പത്താം വാര്‍ഷിക വേളയില്‍ ചിത്രീകരണ നാളുകളുടെ ഓര്‍മപുതുക്കലുമായി ഫറാഖാന്‍ ചെയ്ത ട്വീറ്റും അതിന് ഷാരൂഖ് നല്‍കിയ രസകരമായ മറുപടിയും ആ സൗഹൃദങ്ങളുടെ ആഴം വ്യക്തമാക്കുന്നതാണ്.

എല്ലാം തുടങ്ങി വച്ച ഒന്ന് ഇതാണ്. നന്ദി ഷാരൂഖ് നിങ്ങളുടെ ഷര്‍ട്ട് ഊരിയതിന്, ലക്ഷങ്ങളെ സന്തോഷിപ്പിച്ചതിന്. ഓം ശാന്തി ഓം ഇറങ്ങി പത്ത് വര്‍ഷം- എന്നാണ് ദര്‍ദെ ഡിസ്‌കോ എന്ന ഗാനരംഗത്തിനിടയിലുള്ള ഷാറൂഖിന്റെ സിക്‌സ് പായ്ക്ക് ശരീരം കാണിച്ചുള്ള ചിത്രം പങ്കുവച്ച് ഫറ കുറിച്ചത്.

ഇതിന് ഷാരൂഖ് നല്‍കിയ മറുപടിയാണ് രസകരം. ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ  മറ്റാര്‍ക്കുവേണ്ടിയുമല്ല എല്ലാം നിങ്ങള്‍ക്ക് വേണ്ടി മാത്രം. ടോം ക്രൂയിസ് പറഞ്ഞ പോലെ നിങ്ങളാണ് എന്നെ ചൂഷണം ചെയ്തത്. എന്നാണ് ഷാരൂഖിന്റെ മറുപടി.

om shanti om

കിങ് ഖാന്റെ ഈ ട്വീറ്റിന് ഫറ കട്ട മറുപടിയും നല്‍കിയിട്ടുണ്ട്. ഞാന്‍ നിങ്ങളെ ചൂഷണം ചെയ്തത് ഈ ലോകത്തിന് വേണ്ടിയാണ് ഷാ. അക്കാര്യത്തില്‍ ഞാന്‍ നിസ്വാര്‍ത്ഥയാണ്. എന്നാണ് ഫറ മറുപടി നല്‍കിയത്.

om shanti om

70 കളിലെ സിനിമകളുടെ ഹാസ്യാനുകരണമായി പുറത്തിറങ്ങിയ ഓം ശാന്തി ഓം മികച്ചൊരു എന്റെര്‍റ്റൈനെര്‍ ആയിരുന്നു. ഷാരൂഖ് ഖാന്‍-ദീപിക താരജോഡികള്‍ക്ക് പുറമെ അര്‍ജുന്‍ രാംപാല്‍ ശ്രേയസ് താല്‍പാടെ കിരണ്‍ ഖേര്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Shah Rukh Khan, Deepika Padukone, Farah Khan, Om Shanti Om, ten years, anniversary, Bollywood