സാമന്ത രുദ്ര പ്രഭുവിനും നാഗചൈതന്യക്കും ഇന്ന് പ്രധാനപ്പെട്ട ദിനമാണ്. വെള്ളിത്തിരയിലെ മികച്ച ജോടിയായി തെലുങ്ക് പ്രേക്ഷകര്‍ കരുതുന്ന ഇവരിന്ന് ജീവിതത്തിലും ഒന്നാവുകയാണ്. 

ഗോവയില്‍ വച്ച് നടക്കുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു. ഹിന്ദു-ക്രൈസ്തവ ആചാരങ്ങള്‍ പ്രകാരം വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും.

വിവാഹത്തിന് താന്‍ തയ്യാറായിരിക്കുന്നുവെന്ന് നാഗചൈതന്യ ട്വീറ്റ് ചെയ്തു. സാമന്തയെ താന്‍ കാത്തിരിക്കുയകയാണെന്ന് നാഗചൈതന്യ കുറിച്ചു. തന്റെ മകന്‍ ഇന്ന് ഒരു കല്യാണ ചെറുക്കനായി മാറിയിരിക്കുന്നുവെന്ന് നാഗാര്‍ജ്ജുന ട്വീറ്റ് ചെയ്തു.