മ്യ നമ്പീശനെ മലയാളത്തിന്റെ തിരശ്ശീലയില്‍ കണ്ടിട്ട് കുറച്ചായി. മലയാളം മുഖം തിരിച്ചതില്‍, പക്ഷേ, തല്ലുമില്ല രമ്യയ്ക്ക് പരിഭവം. നടിക്കൊരു ജീവികാലയളവുണ്ട്. അതുകഴിഞ്ഞാല്‍ ഓരോരുത്തരും മാറിക്കൊടുത്തേ പറ്റൂ-പുതിയ ലക്കം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ രമ്യ പറഞ്ഞു.

ജീവിതം, സിനിമ, വിവാഹം എന്നിവയെക്കുറിച്ചെല്ലാം രമ്യ മനസ്സ് തുറക്കുന്നുണ്ട് അഭിമുഖത്തില്‍.

മറ്റ് നടികളെ പോലെ സോഷ്യല്‍ മീഡിയയിലെ എന്ത് കൊണ്ട് സജീവമാകുന്നില്ല എന്ന ചോദ്യത്തിന് കണിശമായിരുന്നു രമ്യയുടെ മറുപടി. ഒത്തിരി ട്വീറ്റ് ചെയ്യുക, പോസ്റ്റ് ചെയ്യുക എന്നിതിലൊന്നും എനിക്ക് താത്പര്യമില്ല. എന്റെ സ്വകാര്യമായ കാര്യങ്ങളൊന്നും പ്രദര്‍ശനത്തിന് വെക്കാനും ഉദ്ദേശമില്ല. എനിക്ക് എന്റേതായൊരു പെഴ്‌സണല്‍ സ്‌പേസസ് വേണം. പിന്നെ സോഷ്യല്‍ മീഡിയയെക്കുറിച്ച് ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണ്. ചിലര്‍ കുറച്ചുകൂടെ ആക്ടീവായിരിക്കും. എനിക്കെന്തായാലും അത്രാക്ടീവാകാന്‍ താത്പര്യമില്ല-രമ്യ പറഞ്ഞു.

grihalakshmiനടിയായത് കൊണ്ട് സ്വകാര്യത പോയെന്ന് പറഞ്ഞിട്ട് എന്ത് കാര്യം. നമ്മള്‍ ചെയ്യുന്ന ക്യാരക്ടറിനോട് ആരാധനയോ അതിനോടുള്ള ഇമോഷണല്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റോ ഒക്കെ വെച്ചിട്ടാവും ആള്‍ക്കാരുടെ പെരുമാറ്റം. അതിനെ തന്ത്രപരമായി നേരിടുകയേ വഴിയുള്ളൂ-രമ്യ പറഞ്ഞു.

നടികളെ ഒരു പ്രഹേളികയായി കാണാതെ അവരെ മനസ്സിലാക്കുന്ന ഒരാള്‍ ജീവിതത്തില്‍ വരണം എന്നാണ് ആഗ്രഹം. അത് എങ്ങിനെ, എപ്പോള്‍ സംഭവിക്കുമെന്ന് അറിയില്ല. തത്ക്കാലം മനസ്സില്‍ അങ്ങിനെ ഒരാളില്ല-രമ്യ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍