ദിനേഷ് വിജയന്‍ സംവിധാനം ചെയ്യുന്ന രാബ്തയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സാമൂഹ മാധ്യമങ്ങളില്‍ പൊടിപൊടിക്കുകയാണ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത മഗധീര, രാകേഷ് ഓം പ്രകാശ് മെഹ്‌റയുടെ മിര്‍സിയ എന്നീ ചിത്രങ്ങളോട് രാബ്ത സാമ്യം പുലര്‍ത്തുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

rajkumar
 രാജ്കുമാര്‍ റാവു

ഈ ചര്‍ച്ചകള്‍ക്ക് ചൂട് പകരാന്‍ രാബ്തയിലെ ഒരു കഥാപാത്രത്തിന്റെ ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്. പുരാതന കാലവും ആധുനിക കാലവും തമ്മില്‍ കൂട്ടിക്കെട്ടുന്ന ഈ ചിത്രത്തില്‍ 324 വയസ്സ് പ്രായമുള്ള ഒരു അപൂര്‍വ്വ മനുഷ്യന്റെ കഥാപാത്രമുണ്ട്.

ബോളിവുഡിലെ യുവതാരം രാജ്കുമാര്‍ റാവുവാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജ്കുമാറിന്റെ ഈ പുതിയ മേക്ക് ഓവര്‍ ആരാധകരില്‍ ആവേശം സൃഷ്ടിച്ചു കഴിഞ്ഞു.

സുശാന്ത് സിംഗ്, കൃതി സനോണ്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ 9ന് ചിത്രം പുറത്തിറങ്ങും.