സിക്കിമിനെ കലാപഭൂമിയെന്ന് വിശേഷിപ്പിച്ച പ്രിയങ്ക ചോപ്രയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും പരിഹാസവും. ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ വച്ചായിരുന്നു താരത്തിന്റെ പരാമര്‍ശം. 

തന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മിക്കുന്ന പഹുന എന്ന ചിത്രത്തെക്കുറിച്ച് കാനഡയിലെ ഒരു മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. സിക്കിമിനെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം. 

'സിക്കിം ഇന്ത്യയുടെ വടക്കു-കിഴക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ്. സിക്കിമില്‍ സിനിമ വ്യവസായമില്ല. അവിടെ ആരും സിനിമ ചിത്രീകരിക്കാറുമില്ല കാരണം ആ പ്രദേശം കലാപ കലുഷിതമാണ'- പ്രിയങ്ക പറഞ്ഞു. 

പ്രിയങ്കയുടെ അഭിമുഖം വൈറലായതോടെ താരത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ്. ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്ന സിക്കിമിനെ കലാപ ഭൂമിയായി പ്രിയങ്കയ്ക്ക് എങ്ങിനെ വിശേഷിപ്പിക്കാന്‍ കഴിഞ്ഞെന്ന് അവര്‍ ചോദിക്കുന്നു. വിരവമില്ലെങ്കില്‍ ഇത്തരം വിഷയങ്ങള്‍ സംസാരിക്കാരിക്കരുതെന്നാണ് പലരും പ്രിയങ്കയോട് ആവശ്യപ്പെടുന്നത്. കൂടാതെ സിക്കിമിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രിയങ്ക മാപ്പ് പറയണെന്നും പലരും പറുയുന്നു.