തിരുവനന്തപുരം:  തെന്നിന്ത്യന്‍ താരം നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസ് പ്രതിയാണെന്ന് റിപ്പോര്‍ട്ടുകള്‍. നയന്‍ താരയുടെ ഡ്രൈവര്‍ സേതു ചേര്‍ത്തലയില്‍ നടന്ന രാഷ്ട്രീയ കൊലപാതക കേസിലെ പ്രതിയാണ്.

ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ് സേതു.  നയന്‍താരയുടെ ഡ്രൈവറായിരിക്കെയാണ് ഇയാള്‍ കൊലപാതക കേസില്‍ പ്രതിയായത്.  പക്ഷേ ഇയാള്‍ ഇപ്പോള്‍ നയന്‍താരയുടെ ഡ്രൈവറും ബോഡി ഗാര്‍ഡുമായി തുടരുകയാണ്.