സിനിമയില്‍ മാത്രമല്ല ജീവിതത്തിലും തങ്ങള്‍ മികച്ച ജോടിയാണെന്ന് തെളിയിച്ചവരാണ് സാമന്തയും നാഗചൈതന്യയും. ഒക്ടോബര്‍ 6 ന് ഗോവയില്‍ നടക്കുന്ന കല്യാണം കഴിയുന്നതോടുകൂടി ഔദ്യോഗികമായി ഇവര്‍ കുടുംബ ജീവിതം ആരംഭിക്കും.

കൃസ്ത്യന്‍-ഹിന്ദു പരമ്പരാഗത രീതികള്‍ ഉള്‍പ്പെടുത്തിയാണ് മൂന്ന് ദിവസം നീളുന്ന ചടങ്ങുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക.

പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ക്രെഷ ബജാജ് ആണ് സാമന്തയുടെ വിവാഹ വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യുന്നത്. വിവാഹ നിശ്ചയത്തിന് നാഗചൈതന്യയുടെും സാമന്തയുടെയും പ്രണയകഥ തുന്നിച്ചേര്‍ത്ത സാരിയാണ് ക്രെഷ ഡിസൈന്‍ ചെയ്തത്.  ഈ സാരി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

വിവാഹത്തിനുശേഷം കുറച്ച് നാള്‍ തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തങ്ങള്‍ രണ്ട് പേരും ആഗ്രഹിക്കുന്നുണ്ടെന്ന് സാമന്ത പറയുന്നു. പക്ഷേ, ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ തല്‍ക്കാലം ഒരു നിവൃത്തിയുമില്ല. ഞങ്ങള്‍ നീണ്ട ഒരു യാത്ര ആസൂത്രണം ചെയ്തിട്ടുണ്ട്. ഇപ്പോഴല്ല, വരുന്ന ഡിസംബറില്‍. അപ്പോഴേക്കും സിനിമകള്‍ പൂര്‍ത്തിയാക്കണം. തല്‍ക്കാലം പുതിയ സിനിമകളൊന്നും ഞങ്ങള്‍ രണ്ടുപേരും ഏറ്റെടുക്കുന്നില്ല- സാമന്ത മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 

Coz my friend /stylist/all that ,is killing it today @pallavi_85 😘😘 @nacjewellers @raw_mango

A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on

 

My favourite pic ❤️ @koecsh @kreshabajaj @rohanshrestha @vanrajzaveri @tokala.ravi @chakrapu.madhu Thankyou 🤗🤗🤗

A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on