ജൂനിയര്‍ വക്കിലിന്റെ കഥയുമായി മോറിസ് വാഗണ്‍ തുടങ്ങുന്നു. ഫവാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ മീരാന്‍ അലി നിര്‍മ്മിച്ച് നവാഗതനായ അരുണ്‍കാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മനു, സഞ്ജു ശിവറാം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രവീന്ദ്ര ജയന്‍, ആത്മീയ, കഴിഞ്ഞവര്‍ഷത്തെ മികച്ച സഹനടനുള്ള കര്‍ണ്ണാടകസ്റ്റേയിറ്റ് അവാര്‍ഡ് നേടിയ അരുണ്‍ ദേവസ്യ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബിജു പഴയം പള്ളിയാണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. എന്‍ ഹുസൈന്‍ അലിയുടെ വരികള്‍ക്ക് രതീഷ് വേഗയാണ് സംഗീതം നല്‍കുന്നത്. 

ബെന്‍സി അടൂരാണ് ഈ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അരുണ്‍ കല്ലുമൂഡ് കലാസംവിധാനവും സുകേഷ് താനൂര്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. രാജീവ് അങ്കമാലിയാണ് മേക്കപ്പ്.തൊടുപുഴ, വാഗമണ്‍ ,കൊച്ചി മലേഷ്യഹൈദരബാദ്  എന്നിവിടങ്ങളിലായി മോറിസ് വാഗണിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കും.