ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ച പുലിമുരുകനിൽ മോഹന്‍ലാലിന്റെ മുരുകൻ ധരിച്ച പുലിനഖ മാല വിറ്റുപോയി. ഓണ്‍ലൈന്‍ ലേലത്തില്‍ കഴിഞ്ഞദിവസമാണ് മാല വിറ്റത്. 1,15000 രൂപയാണ് മാലയ്ക്ക് ഇ-മാര്‍ക്കറ്റില്‍ കിട്ടിയത്. 

മാത്യു ജോസ് എന്ന വ്യക്തിയാണ് പുലിമുരുകന്റെ മാല സ്വന്തമാക്കിയത്. മോഹന്‍ലാലിന്റെ 'ദ കംപ്ലീറ്റ് ആക്ടര്‍' എന്ന വെബ്‌സൈറ്റിലൂടെയായിരുന്നു മാലയുടെ ലേലം.

മോഹന്‍ലാല്‍ നേരിട്ടെത്തിയാവും മാല കൈമാറുക. ലേലത്തിലൂടെ കിട്ടിയ മുഴുവന്‍ തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.