മോഹന്‍ലാലിനെ പരിഹസിച്ച ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന് ട്വിറ്ററില്‍ ആരാധകരുടെ ചീത്തവിളി. മഹാഭാരതം സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മോഹന്‍ലാലിനെ കളിയാക്കി കമാല്‍ ആര്‍ ഖാന്‍ രംഗത്ത് വന്നത്. 1000 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ഈ ചിത്രം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 

മോഹന്‍ലാലിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെ എങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. 'നിര്‍മാതാവായ ബികെ ഷെട്ടിയുടെ പണം എന്തിനാണ് വെറുതെ കളയുന്നത്?'- കെആര്‍കെ ചോദിക്കുന്നു. 

കെആര്‍കെയുടെ ട്വീറ്റിന് താഴെ ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമാണ് ആരാധകര്‍ ചീത്തവിളിക്കുന്നത്. 

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് മഹാഭാരതം ഒരുക്കുന്നത്. പ്രശസ്ത പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.