കൊച്ചി: കെ എല്‍ 7 സി കെ 7 ഇനി മോഹന്‍ലാലിന് സ്വന്തം. കൊച്ചിയില്‍ നടന്ന ലേലത്തില്‍ 31,000 രൂപയ്ക്കാണ് മോഹന്‍ലാല്‍ തന്റെ ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്.

കെ എല്‍ 7 സി കെ സീരിസിന്റെ ബുക്കിങ് തുടങ്ങിയപ്പോള്‍ തന്നെ സൂപ്പര്‍താരങ്ങളടക്കം നിരവധി പേര്‍ ഇഷ്ട നമ്പറുകള്‍ക്കായി ഫീസ് അടച്ചിരുന്നു. കെഎല്‍ സി സി കെ വണ്‍ ദിലീപ് ബുക്ക് ചെയ്തപ്പോള്‍ സി കെ 7 വേണ്ടിയായിരുന്നു മോഹന്‍ലാല്‍ മുന്നോട്ട് വന്നത്. കെ എല്‍ 7 സികെ 7 നമ്പറിനായി മോഹന്‍ലാലിന് ഏറെ പണിപ്പെടേണ്ടി വന്നില്ല. 31,000 രൂപ അടച്ച് മോഹന്‍ലാല്‍ തന്റെ ഇന്നോവ കാറിനായി നമ്പര്‍ സ്വന്തമാക്കി. \

അതേസമയം ലേലം കൊഴുത്തതോടെ ദിലീപിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കാനായില്ല. തന്റെ പോര്‍ഷെ കാറിന് വേണ്ടിയായിരുന്നു ദിലീപ് സി കെ 1 നമ്പര്‍ ലക്ഷ്യം വെച്ചത്. കാക്കനാട് ആര്‍ ടി ഒ ഓഫീസില്‍ നടന്ന ലേലത്തില്‍ ദിലീപിനായി എത്തിയ പ്രതിനിധി 5 ലക്ഷം രൂപ വരെ വിളിച്ചെങ്കിലും മറ്റൊരാള്‍ 7.50ലക്ഷം നല്‍കി സികെ വണ്‍ നമ്പര്‍ സ്വന്തമാക്കുകയായിരുന്നു.

ഇഷ്ടനമ്പറുകള്‍ക്കായി താരങ്ങളടക്കം മുന്നോട്ട് വന്നതോടെ പതിമൂന്ന് ലക്ഷത്തി അൻപത്തി ആറായിരം രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് ലേലത്തിലൂടെ സമാഹരിച്ചത്.