വിഷ്ണുവര്‍ധന്‍ ചിത്രത്തില്‍ മോഹന്‍ലാലും അജിത്തും ഒന്നിക്കില്ല. നേരത്തെ ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിനെ പരിഗണിച്ചിട്ടില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
മേജര്‍ രവി, ജിബു ജേക്കബ്, ബി ഉണ്ണികൃഷ്ണന്‍ എന്നീ സംവിധായകര്‍ക്കൊപ്പമാണ് മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ പ്രോജക്ടുകള്‍. കൂടാതെ ഇപ്പോള്‍ തെലുങ്ക് ചിത്രമായ ജനതാഗാരേജിന്റെ തിരക്കിലാണ് ലാല്‍. അതിനിടെ പുതിയ സിനിമകളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് അറിയുന്നത്.

തമിഴ്‌നാട്ടിലെ പ്രശസ്തമായ ബൃഹദീശ്വര ക്ഷേത്രത്തിന്റെ ഐതീഹ്യവുമായി ബന്ധപ്പെട്ടതാണ് വിഷ്ണുവര്‍ധന്‍ ഒരുക്കുന്ന പുതിയ ചിത്രം.