manju warrierമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിയായി അഭിനയിക്കാനൊരുങ്ങുന്ന മഞ്ജു വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പടയൊരുക്കം.

കമലിന്റെ ചിത്രത്തില്‍ അഭിനയിച്ച് മഞ്ജു വാര്യര്‍ വില കളയരുതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ മാധവിക്കുട്ടിയായി മഞ്ജുവിനെ സങ്കല്‍പ്പിക്കാനാകില്ല എന്നാണ് വേറൊരു കൂട്ടരുടെ വാദം. അതിനോടൊപ്പം മഞ്ജു തന്നെ ആമിയായി അഭിനയിക്കണമെന്ന് പറഞ്ഞ് പിന്തുണക്കുന്നവരും നിരവധിയുണ്ട്.

മഞ്ജു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ പ്രൊഫൈല്‍ ഫോട്ടോയുടെ താഴെയാണ് ആമിയെക്കുറിച്ചുള്ള ചർച്ച പൊടിപൊടിക്കുന്നത്. തന്റെ പുതിയ ചിത്രമായ കെയര്‍ ഓഫ് സൈറാബാനുവിലെ ലുക്കിലുള്ള ഫോട്ടോയാണ് മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ആദ്യം നായികയായി നിശ്ചയിച്ചിരുന്ന വിദ്യാ ബാലന്‍ ഷൂട്ടിങ് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയത്. വിദ്യയുടെ പിന്മാറ്റത്തിന് പിന്നില്‍ കാരണമെന്തെന്ന് അറിയില്ലെന്ന് കമല്‍ വ്യക്തമാക്കുകയും ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള കമലിന്റെ പ്രസംഗമാണ് ചിത്രത്തിൽ നിന്നുള്ള വിദ്യയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് അഭ്യൂഹം. കേന്ദ്ര സര്‍ക്കാരിന്റെ ശൗചാലയ ബോധവത്കരണ പരിപാടിയുമായി ബന്ധപ്പെട്ട പരസ്യങ്ങളിലെ സ്ഥിരസാന്നിധ്യമാണ് വിദ്യ. 

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ തിയേറ്ററുകളിൽ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട കമലിന്റെ നിലപാടുകള്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കമലിനോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കമലിന് പിന്തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത് വരികയും ചെയ്തത് ഈ അടുത്താണ്.