ടിയെ ആക്രമിച്ച കേസില്‍ ദിലീപ് അനുഭവിച്ച വിഷമത്തിന് കയ്യും കണക്കുമില്ലെന്ന് നടന്‍ ലാല്‍.  

അദ്ദേഹത്തിനെതിരെ ചിലര്‍ വ്യാജ ആരോപണങ്ങളാണ് പടച്ചു വിട്ടത്. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യുന്നത് വരെ ദിലീപ് അസ്വസ്ഥനായിരുന്നു. ഞാന്‍ ഫോണിലൂടെ ബന്ധപ്പെട്ടപ്പോഴാണ് അത് മനസ്സിലാക്കിയതാണ്. സാധാരണ ഊര്‍ജസ്വലനായി സംസാരിക്കുന്ന ദിലീപ് വളരെ വിഷാദത്തിലായിരുന്നു- ലാല്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ആലുവയില്‍ വീടുള്ള ഒരു പ്രമുഖ നടനെ പോലീസ് ചോദ്യം ചെയ്‌തെന്നും ആ നടന്‍ ദിലീപ് ആണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെ നിഷേധിച്ച് ദിലീപ് രംഗത്തെത്തുകയും ചെയ്തു.