കാളിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അമേരിക്കന്‍ ഗായിക കാറ്റി പെറിക്കെതിരെ വിമര്‍ശനം. 'എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ' എന്ന കുറിപ്പോടു കൂടി ദാരികനെ കൊന്ന കാളിയുടെ ചിത്രമാണ് കാറ്റി പെറി പോസ്റ്റ് ചെയ്തത്. 

ഗായികയുടെ ഇന്ത്യന്‍ ആരാധകരില്‍ ചിലരെ ഈ ചിത്രം ചൊടിപ്പിച്ചു. ഹിന്ദുമത വിശ്വാസികളെ അപമാനിക്കുന്നതായിപ്പോയി കാറ്റിയുടെ പോസ്റ്റ് എന്നാണ് ഇവരുടെ ആക്ഷേപം.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആരാധികയായ കാറ്റി കൊമേഡിയനും നടനുമായ റസ്സല്‍ ബ്രാന്‍ഡിനെ രാജസ്ഥാനില്‍ വച്ചാണ് വിവാഹം കഴിച്ചത്. 2012 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 

 

current mood

A post shared by KATY PERRY (@katyperry) on