ക്ക സമയത്ത് ആസ്പത്രിയില്‍ എത്തിക്കാത്തതും ചികിത്സ ലഭിക്കാത്തതുമാണ് വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം കൂടാന്‍ ഒരു പരിധിവരെ കാരണമായി തീരുന്നത്. രക്ഷപ്പെടുത്തി ആസ്പത്രിയില്‍ എത്തിച്ചാല്‍ കേസില്‍ കുടുങ്ങുമെന്നും പിന്നീട് അതിന് പിറകെ പോകേണ്ടി വരുമെന്നും പലരും ഭയപ്പെടുന്നു. എന്നാല്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ ആരും ഭയപ്പെടേണ്ടതില്ലെന്ന സന്ദേശമാണ് നടി കനിഹ നമുക്ക് നല്‍കുന്നത്. റോഡപടത്തില്‍പ്പെട്ട ഒരാളെ തക്കസമയത്ത് ആസ്പത്രിയില്‍ എത്തിച്ച് മാതൃകയായിരിക്കുകയാണ് കനിഹ. ഫെയ്‌സ്ബുക്ക് പേജിലാണ് കനിഹ തനിക്ക് നേരിടേണ്ടി വന്ന പരീക്ഷണത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. 

കനിഹയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

നിങ്ങളില്‍ എത്ര പേര്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാന്‍ അവസരം കിട്ടിയിട്ടുണ്ടെന്ന് എനിക്കറിയില്ല. എന്റെ കുട്ടിയെ സ്‌കൂളില്‍ വിട്ട് തിരിച്ചു പോരുമ്പോള്‍ എനിക്ക് അത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായി. എന്റെ കണ്‍മുന്‍പില്‍ വച്ച് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു. ഒരു വൃദ്ധനായ വ്യക്തി റോഡില്‍ വീണു കിടക്കുന്നു. എന്റെ മുന്‍പിലുണ്ടായിരുന്ന പലയാത്രക്കാരും കാറിന്റെ വേഗതക്കുറച്ച് ആ കാഴ്ച കണ്ട് അകന്ന് പോയി. പക്ഷെ ആരും അയാളെ സഹായിച്ചില്ല. അയാള്‍ കഷ്ടപ്പെട്ട് റോഡരികിലേക്ക് നിരങ്ങി നീങ്ങി. അയാളുടെ ഇടതുകാല്‍ ഒടിഞ്ഞിരുന്നു. രക്തത്തില്‍ കുളിച്ചിരിക്കുയായിരുന്നു അയാള്‍. 

ഞാന്‍ ഒന്നും ആലോചിച്ചില്ല. അയാളെ വേഗത്തില്‍ അടുത്തുള്ള ആസ്പത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആസ്പത്രിയില്‍ എത്തിച്ചതിന് ശേഷം അയാളുടെ കുടുംബത്തെ അറിയിക്കുകയും പോലീസ് എത്തിച്ചേരുകയും ചെയ്തു. പോലീസ് എന്നെ അഭിനനന്ദിച്ചു. പലരും സഹായത്തിന് മുതിരാത്തത് കേസ് ഭയന്നിട്ടല്ലെന്നും അവരുടെ കാറുകളില്‍ രക്തം വീണ് വൃത്തിക്കേടാകുമോ എന്ന് വിചാരിച്ചിട്ടാണെന്നും പോലീസ് എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ട് വരുന്നു. 

ഞാന്‍ വലിയ ഞെട്ടലിലാണ്... പക്ഷേ ഒരു ജീവന്‍ രക്ഷിച്ചുവെന്ന സംതൃപ്തിയുമുണ്ട്.