കോഴിക്കോട്: ഫാസിസത്തിനെതിരെ കോഴിക്കോട്ടു വച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുന്നില്ലെന്ന് കമല്‍ ഹാസന്‍. ശനിയാഴ്ചയാണ് പരിപാടി. 

കേളൂട്ടന്‍ സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം കമല്‍ ഹാസനും പരിപാടിയില്‍ പങ്കെടുക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള ഫ്‌ളക്‌സുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ പരിപാടിയില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്‌ കമല്‍ ഹാസന്‍.

'കഷ്ടമായിപ്പോയി, കേരള മുഖ്യമന്ത്രിക്കൊപ്പമുള്ള കൂടികാഴ്ചയില്‍ കോഴിക്കോട് പരിപാടിയെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല. ഒക്ടോബര്‍ വരെ എല്ലാ ശനിയാഴ്ചകളിലും ഞാന്‍ ബിഗ് ബോസ് ഹൗസിലായിരിക്കും. പരിപാടിക്ക് എല്ലാ ഭാവുകങ്ങളും ഞാന്‍ നേരുന്നു'- കമല്‍ ട്വിറ്ററില്‍ കുറിച്ചു. 

kamal haasan