നടന്‍ കമല്‍ ഹാസന്റെ സഹോദരനും പ്രശസ്ത ചലച്ചിത്ര നിര്‍മാതാവുമായ ചന്ദ്രഹാസന്‍(82) അന്തരിച്ചു. സിനിമാ താരവും മകളുമായ അനു ഹാസന്റെ ലണ്ടനിലെ വസതിയില്‍ വച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചന്ദ്രഹാസന്റെ ഭാര്യ ഗീതാമണി അന്തരിച്ചത്. രാജ് കമല്‍ ഫിലിംസിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം കമലിന്റെ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.