സാമന്തയുടെയും നാഗചൈതന്യയുടെയും പ്രണയകഥയും വിവാഹവും സിനിമാ ആരാധകര്‍ക്ക് ചെറിയ വിഷയമല്ല. ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്നത് ഒക്ടോബര്‍ ആറിന് നടക്കുന്ന താരവിവാഹ ചടങ്ങിലേക്കാണ്. 

വിവാഹം ഇങ്ങ് അടുത്ത് എത്തിയോടെ വിവാഹ ഒരുക്കത്തിൻ്റെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാനും സാമന്ത സമയം കണ്ടെത്തുന്നുണ്ട്. വിവാഹത്തിനായി തയ്യാറാക്കിയ ലെഹങ്ക അണിഞ്ഞ് നില്‍ക്കുന്ന ചിത്രം സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരുന്നു. ബീജ് നിറത്തിലുള്ള ലെഹങ്കയില്‍  സ്വര്‍ണവും വെള്ളിയുമൊക്കെ അലങ്കാരങ്ങളായി ഇടംപിടിച്ചിട്ടുണ്ട്. കഴുത്തിലണിഞ്ഞിരിക്കുന്ന പരമ്പരാഗത കുന്തന്‍ ആഭരണം  സാമന്തയ്ക്ക് രാജകീയഭംഗിയാണ് നൽകിയത്. 

ഇപ്പോഴിതാ അതിമനോഹരമായ ഒരു നെക്ലേസിൻ്റെ ചിത്രമാണ് സാമന്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. പുഞ്ചിരിക്കുക, തിളങ്ങുക എന്നീ വാക്കുകൾക്കൊപ്പമാണ് സാമന്ത നെക്ലേസിൻ്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാണോ വിവാഹ ദിനത്തിൽ സാമന്ത അണിയുന്ന ആഭരണം എന്നതാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. 

 

Smile , sparkle , shine #moodoftheweek🙃

A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on

ക്രൈസ്തവ-ഹിന്ദു പരമ്പരാഗത രീതികള്‍ ഉള്‍പ്പെടുത്തിയാണ് മൂന്ന് ദിവസം നീളുന്ന ചടങ്ങുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക.

 

My favourite pic ❤️ @koecsh @kreshabajaj @rohanshrestha @vanrajzaveri @tokala.ravi @chakrapu.madhu Thankyou 🤗🤗🤗

A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on

പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ക്രെഷ ബജാജ് ആണ് സാമന്തയുടെ വിവാഹ വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യുന്നത്. വിവാഹ നിശ്ചയത്തിന് നാഗചൈതന്യയുടെയും സാമന്തയുടെയും പ്രണയകഥ തുന്നിച്ചേര്‍ത്ത സാരിയാണ് ക്രെഷ ഡിസൈന്‍ ചെയ്തത്.  ഈ സാരി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.