കര്‍പ്പാവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടി കെ.എസ് ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനും നോട്ടീസ് അയച്ച ഇളയരാജയ്‌ക്കെതിരെ സഹാദരനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അവരന്‍.

ഒരു ടെലിവിഷന്‍ ചാനലിലാണ് ഗംഗൈ അമരന്‍ രുക്ഷമായി പ്രതികരിച്ചത്. ഇളയരാജയുടെ അഹങ്കാരവും പണത്തിനോടുള്ള ആര്‍ത്തിയുമാണ് ഇതിന് കാരണമെന്ന് ഗംഗൈ അമരന്‍ പറയുന്നു. 

തന്റെ പാട്ടുകള്‍ സ്റ്റേജില്‍ പാടേണ്ടെന്ന് ചിത്രയോടും എസ്പിബിയോടും ഇളയരാജ

എം.എസ്. വിശ്വനാഥന്റെ ഈണങ്ങളും ത്യാഗരാജ കീര്‍ത്തനങ്ങളും നാം കോപ്പിയടിച്ചിട്ടുണ്ട്. ഇതിന് എന്തെങ്കിലും റോയല്‍റ്റി നല്‍കിയിട്ടുണ്ടോ? വളരെ ബാലിശമാണ് ഇളയരാജയുടെ ആവശ്യം.- ഗംഗൈ അമരന്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗംഗൈ അമരന്‍ രാഷ്ട്രീയ താല്‍പ്പര്യത്തിനു വേണ്ടിയാണ് ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതെന്നും വിമര്‍ശനമുണ്ട്. സഹോദരനാണെങ്കിലും ഇളയരാജയെ രൂക്ഷമായി വിമര്‍ശിക്കുന്നയാള്‍ കൂടിയാണ് ഗംഗൈ അമരന്‍.