മിര്‍ ഖാന്റെ ദംഗലിലൂടെ ബോളിവുഡില്‍ ശ്രദ്ധനേടിയ ഫാത്തിമ സനാ ഷെയ്ക്ക് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന ചിത്രത്തിന് വേണ്ടി നല്‍കിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. തിരക്കഥാകൃത്ത് എന്ന നിലയില്‍ പ്രശസ്തനായ വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍ തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. 

തഗ്‌സ് ഓഫി ഹിന്ദോസ്ഥാനിലെ നായികാവേഷത്തിന് നേരത്തേ ഉയര്‍ന്നുകേട്ടത് ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, കൃതി സനോണ്‍, സാറാ അലിഖാന്‍ എന്നിവരുടെ പേരുകളാണ്. എന്നാല്‍ സനാ ഷെയ്ക്കിനെയാണ് ഇപ്പോള്‍ നായികാ വേഷത്തിലേക്ക് പരിഗണിക്കുന്നത്. 

തന്റെ ഒരു ചിത്രത്തിലെ നായികയെ മറ്റൊരു ചിത്രത്തിലേക്ക് പരിഗണിക്കുന്ന പതിവ് ആമിറിനില്ല. ദംഗലില്‍ ഗുസ്തിക്കാരി ഗീത ഫോഗട്ടായി തിളങ്ങിയ സനയെ ഹിന്ദോസ്ഥാനിലും കാണാന്‍ സാധിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ബോളിവുഡ്.

നായികയെ സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഓഡീഷന്റെ ഭാഗമായിട്ടായിരുന്നു സനയുടെ ഫോട്ടോഷൂട്ട്. കൂടുതല്‍ തീരുമാനങ്ങള്‍ വരും ദിവസങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടും- ആമിറിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു.