ടി ആക്രമക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍ വിനയന്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍രെ വെളിപ്പെടുത്തല്‍. സിനിമയില്‍ വിലക്കു വന്നപ്പോള്‍ തിലകന്‍ ആരോഗ്യം പോലും പരിഗണിക്കാതെയാണ് നാടകത്തില്‍ അഭിനയിച്ചതെന്നും ഇത് അദ്ദേഹത്തെ കൂടുതല്‍ അവശനാക്കി തീര്‍ത്തെന്നും തിലകന്‍ പറഞ്ഞു.

വിനയന്റെ അഭിമുഖത്തില്‍ നിന്നും

2007ല്‍ തുളസീദാസാണ് ദിലീപിനെതിരെ പരാതി നല്‍കിയത്. മൂന്ന് മാസത്തിനുള്ളില്‍ ദിലീപ് പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കണമെന്നായിരുന്നു മാക്ടയുടെ തീരുമാനം. എന്നാല്‍ അന്ന് മുതല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. രഞ്ജിത്ത് അടക്കമുള്ള സംവിധായകര്‍ വിനയന്റെ അപ്രമാദിത്തത്തെ എതിര്‍ത്ത് രാജിവച്ചു. പലരും നിവൃത്തിയില്ലാത്തതുകൊണ്ടാണ് രാജി വച്ചതെന്ന് എന്നോട് പേഴ്‌സണലായി പറഞ്ഞു. ഒരിക്കല്‍ സംവിധായകന്‍ ജോസ് തോമസ് എന്നോട് തുറന്ന് പറഞ്ഞു. ഇപ്പോള്‍ ഇവിടെ നടക്കുന്നത് പഴയ സംഭവങ്ങള്‍ക്കുള്ള കാവ്യനീതിയാണെന്ന്. അന്ന് ദിലീപ് പറഞ്ഞു. ജോസേട്ടാ, നിങ്ങളുടെ പേര് ഞാനിപ്പോ കൊടുത്തിട്ടുണ്ട്, ആരു വിളിച്ചു ചോദിച്ചാലും രാജി വച്ചെന്ന് പറയണം. അപ്പോള്‍ എനിക്ക് മനസ്സിലായി ആരാണ് ഇതിന് പിറകിലെന്ന്.  തുടര്‍ന്നാണ് സൂപ്പര്‍ സ്റ്റാറുകളുടെ സ്‌പോണ്‍സര്‍ ഷിപ്പോടെ ഫെഫ്ക വരുന്നത്. അതിന് ശേഷമാണ് എനിക്കെതിരെ നീക്കമുണ്ടായത്. 

ഫെഫ്ക രൂപീകരിക്കപ്പെട്ടതോടെ വിനയന്റെ സിനിമകളില്‍ അഭിനയിച്ചുകൂടാ എന്ന വിലക്ക് വന്നു. എന്നാല്‍ ആ സമയത്ത് താന്‍ യക്ഷിയും ഞാനും എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. ആരും അഭിനയിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ തിലകന്‍ തന്നെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ആ സമയത്ത് അമ്മയില്‍ നിന്നും വിലക്കിയിട്ടില്ലെങ്കിലും ആരും അഭിനയിക്കാന്‍ വിളിച്ചിരുന്നില്ല. യക്ഷിയും ഞാനും അദ്ദേഹത്തിനൊരു റിലീഫ് ആയി. എനിക്ക് അദ്ദേഹത്തിന്റെ വരവ് ശക്തമായ പിന്തുണയും.

പിന്നീട് തിലകന്‍ ചേട്ടന്‍ അഡ്വാന്‍സ് വാങ്ങിയിരുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. സോഹന്‍ റോയി സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം ഡാം 999 ആയിരുന്നു പിന്നീട് അദ്ദേഹത്തിന് വന്ന വേഷം. ഈ ചിത്രത്തലെ അഭിനയത്തിന് തിലകന്‍ ചേട്ടന് തിലകന് ഓസ്‌കാര്‍  ലഭിക്കുമെന്ന് സോഹന്‍ അവകാശപ്പെടുകയും ചെയ്തതാണ്. കഥാപാത്രത്തിനായി തിലകന്‍ ചേട്ടന്‍ രാത്രിയിലിരുന്ന് ഇംഗ്ലീഷ് ഡയലോഗുകളെല്ലാം കാണാതെ പഠിക്കുന്നുണ്ടായിരുന്നു. ഉഗ്രന്‍ കഥാപാത്രമാണെന്ന് എന്നോടും പറഞ്ഞു. എന്നാല്‍ പിന്നീട് ചേട്ടന് പകരം ഹിന്ദി നടന്‍ രജത് കപൂറാണ് ചിത്രത്തില്‍ അഭിനയിച്ചത്. തിലകന്‍ ചേട്ടന്‍ ലൊക്കേഷനില്‍ വന്നാല്‍ ടെക്നീഷ്യന്മാരെല്ലാം പണി നിര്‍ത്തി പോകുമെന്നാണ് സോഹന്‍ റോയി അതിന് കാരണം പറഞ്ഞത്. അതോടെ തിലകന്‍ ചേട്ടന്‍ വയലന്റായി. കാനം രാജേന്ദ്രനും മറ്റും ഇടപെട്ടാണ് അദ്ദേഹത്തിന് സോഹന്‍ റോയിയില്‍ നിന്നും ഏഴ് ലക്ഷം രൂപ വാങ്ങി നല്‍കിയത്.

സിനിമ ഇല്ലാതായപ്പോള്‍ ഒരിക്കല്‍ സീരിയലില്‍ അഭിനയിക്കാന്‍ പോകുകയാണെന്ന് തിലകന്‍ ചേട്ടന്‍ പറഞ്ഞു. സീരിയല്‍ നിര്‍മ്മാതാവ് അഡ്വാന്‍സുമായി എന്റെ വീട്ടിലെത്താമെന്നാണ് പറഞ്ഞത്. എന്നാല്‍ തന്റെ വീട്ടിലെത്തിയ നിര്‍മ്മാതാവ് കൈകൂപ്പിക്കൊണ്ട് ഇതു നടക്കില്ല സാറേ എന്നാണ് പറഞ്ഞത്. തന്നോട് പൊറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യത്തില്‍ സാധാരണ പൊട്ടിത്തെറിക്കാറുള്ള തിലകന്‍ ചേട്ടന്‍ ഇവിടെ 'നീ പോ' എന്ന് ആഗ്യം കാണിക്കുക മാത്രമാണ് ചെയ്തത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സിംഹത്തെപ്പോലെ പ്രതികരിക്കുന്ന തിലകന്‍ ചേട്ടന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് അന്നാദ്യമായി ഞാന്‍ കണ്ടു.

vinayanതാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ച ചെറുപ്പക്കാരനാണ് ദിലീപ്. താന്‍ സ്വന്തം അനിയന്‍ കണക്കിന് ആറേഴ് വര്‍ഷം കൂടെക്കൊണ്ടു നടന്ന ദിലീപും ഒരു സൂപ്പര്‍സ്റ്റാറും ചേര്‍ന്ന് ചാനലില്‍ വിളിച്ചു. 'തങ്ങള്‍ നിരോധിച്ച ഒരാളുടെ സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നല്‍കിയാല്‍ അയാള്‍ അടുത്ത പടം അനൗണ്‍സ് ചെയ്യും. ഇത് തുടര്‍ന്നാല്‍ തങ്ങളാരും നിങ്ങളുടെ പരിപാടികള്‍ക്കോ ഷോകള്‍ക്കോ വരില്ല'. ഇതായിരുന്നു ദിലീപിന്റെ ഭീഷണി വിനയന്‍ പറയുന്നു. 

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം