ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഏറെക്കാലം സഹസംവിധായകനായി പ്രവര്‍ത്തിച്ച അരുണ്‍ ഗോപിയുടെ കന്നി സംവിധാന സംരംഭമാണിത്.

പുലിമുരുകന്‍ എന്ന എക്കാലത്തെയും മികച്ച ഹിറ്റിനുശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രമാണിത്.

സച്ചിയാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം: ഷാജി കുമാര്‍, സംഗീതം: ഗോപി സുന്ദര്‍, ഗാനരചന: ബി.കെ.ഹരിനാരായണന്‍, എഡിറ്റിങ്: വിവേക് ഹര്‍ഷന്‍.

രാമനുക്കി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രയാഗ മാര്‍ട്ടിനാണ് നായിക. മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

പാലക്കാടായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.