kavya madhavan
ഫോട്ടോ: അനീഷ് ഉപാസന

ദിലീപിന്റെയും കാവ്യയുടെയും കല്ല്യാണക്കാര്യം പലരും നേരത്തെ പ്രവചിച്ചു. കേട്ട കഥകളൊക്കെ രണ്ടുപേരും ഒരുപോലെ നിഷേധിച്ചുകൊണ്ടിരുന്നു. ഒടുവില്‍ കഥ മെനഞ്ഞവരെയും അല്ലാത്തവരെയുമെല്ലാം ഞെട്ടിച്ചുകൊണ്ട് ഇരുവരും ഒരുനാള്‍ മിന്നുകെട്ടി. ശരിക്കും സിനിമാസ്‌റ്റൈലില്‍ തന്നെ. പലരും ആശംസകള്‍ ചൊരിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ചിലരെങ്കിലും ശകാരവുമായി വന്നു. എല്ലാറ്റിനും പക്ഷേ, കാവ്യയ്ക്ക് മറുപടി ഉണ്ടായിരുന്നു. ദിലീപിനെ വെറുതെ അങ്ങു കയറി കെട്ടിയതല്ലെന്ന് കാവ്യ പറയുന്നു. അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഡിസംബര്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനു നല്‍കിയ അഭിമുഖത്തിലാണ് ദിലീപിനെ കല്ല്യാണം കഴിക്കാനുള്ള കാരണം കാവ്യ പറഞ്ഞത്.

star and style
സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

എല്ലാം അപ്രതീക്ഷിതമായിരുന്നു. ഞാനും ദിലീപേട്ടനും ഒന്നിക്കണമെന്ന് ഞങ്ങളേക്കാള്‍ ആഗ്രഹിച്ചത് ഞങ്ങളെ സ്‌നേഹിക്കുന്നവരായിരുന്നു. കല്ല്യാണത്തെപ്പറ്റി ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ ഒഴിഞ്ഞുമാറും. ജീവിതത്തില്‍ ഒരു കൂട്ടിനുവേണ്ടി പല തരത്തിലും അന്വേഷണം നടന്നു. ആ ആലോചനയാണ് ഒടുവില്‍ ദിലീപേട്ടനില്‍ എത്തിയത്. എന്നെ നന്നായി അറിയുന്ന ഒരാള്‍ എന്ന നിലയില്‍ ആ ബന്ധത്തിന് ആരും എതിരു നിന്നില്ല. ഞങ്ങളെ കുറച്ച് ഗോസിപ്പുകള്‍ ഉണ്ടായ കാലത്ത് കല്ല്യാണത്തെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നേയില്ല. സിനിമയില്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു ദിലീപേട്ടന്‍. എന്തു കാര്യവും മനസ്സില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അതവിടെയുണ്ടാകും. ഒരാഴ്ച മുന്‍പാണ് വിവാഹാലോചന നടന്നത്. ജാതക ചേര്‍ച്ച നോക്കി. നല്ല ചേര്‍ച്ച. പിന്നെ എല്ലാം വളരെ പെട്ടന്നായിരന്നു. അടുത്ത ബന്ധുക്കള്‍ പോലും തലേദിവസമാണ് അറിഞ്ഞത്-കാവ്യ അഭിമുഖത്തില്‍ പറഞ്ഞത്.

(കാവ്യയുടെ അഭിമുഖത്തിന്റെ പൂര്‍ണരൂപവും പ്രത്യേക ഫോട്ടോഷൂട്ടും പുതിയ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍)