dhanush

ടന്‍ ധനുഷ് നിര്‍മിക്കുന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസ് നായകനാകുന്നു. ധനുഷിന്റെ വുണ്ടര്‍ബാര്‍ മൂവിസ് നിര്‍മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് 'മൃത്യുംജയം എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധനേടിയ ഡൊമനിക്ക് അരുണാണ്. ചിത്രത്തിന്റെ പൂജ ഞായറാഴ്ച ഇടപ്പള്ളി വനിതാ തിയറ്ററില്‍ വച്ച് നടന്നു. 

പുതുമുഖതാരം നേഹ അയ്യറാണ് ചിത്രത്തിലെ നായിക. ആദ്യമായാണ് ധനുഷ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മിക്കുന്നത്.