ബിജുമേനോനെ കേന്ദ്രകഥാപാത്രമാക്കുന്ന  ഷെര്‍ലോക് ടോംസിൻ്റെ മെയ്ക്കിംഗ് വീഡിയോ പുറത്തിറങ്ങി.  ഒരു മുഴുനീള ഹാസ്യചിത്രമായ ഷെര്‍ലോക് ടോംസ്  സംവിധാനം ചെയ്തിരിക്കുന്നത് ഷാഫിയാണ്. 

ചിത്രത്തിൽ തോമസ്  എന്ന  കഥാപാത്രത്തെയാണ്  ബിജുമേനോന്‍ അവതരിപ്പിക്കുന്നത്. ഷെര്‍ലക് ഹോംസിന്റെ നോവലുകള്‍ വായിച്ച്, കുറ്റാന്വേഷകനാകാന്‍ കൊതിക്കുന്നയാളാണ് തോമസ്. അതിനുവേണ്ടി സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതി, ഒടുവില്‍ ഐ.ആര്‍.എസ് കിട്ടി, ഗവണ്‍മെന്റ് സര്‍വ്വീസില്‍ തുടരവേ അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങള്‍ തോമസിന്റെ ജീവിതത്തെതന്നെ മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.  

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേംകുമാര്‍ മേനോന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സ്രിന്ധ, മിയ ജോര്‍ജ്ജ്, സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, വിജയരാഘവന്‍, റാഫി, കോട്ടയം നസീര്‍, ഷാജോണ്‍, ഹരീഷ് കരുണാകരന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.