തിനൊന്ന് വര്‍ഷമായി ഭാനുപ്രിയ മലയാളത്തില്‍ നിന്ന് പോയിട്ട്. എന്നിട്ടും മലയാളം മറന്നിട്ടില്ല ആ അഭിനയ മികവും സൗന്ദര്യവും. വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തിനുവേണ്ടി മനസ്സ് തുറക്കുമ്പോള്‍ സന്തോഷമേയുള്ളൂ രാജശില്‍പിയിലെയും അഴകിയരാവണനിലെയുമെല്ലാം നായികയ്ക്ക്. പഴയ ഗ്ലാമര്‍വേഷങ്ങള്‍ക്ക് തെല്ലുമില്ല കുറ്റബോധവും. ഗ്ലാമര്‍വേഷങ്ങള്‍ ചെയ്തതില്‍ എന്താണ് തെറ്റ് എന്നാണ് ഏപ്രില്‍ ലക്കം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാനുപ്രിയ ചോദിക്കുന്നത്. കാണാന്‍ ഭംഗിയുണ്ടെന്ന് ഒരാള്‍ പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്നതില്‍ എന്താണ് കുഴപ്പം-ഭാനുപ്രിയ ചോദിച്ചു.

bhanupriyaകുറേ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു. അതിലെന്താണ് തെറ്റ്. പക്ഷേ, ഞാനതിന് എന്റേതായൊരു നിയന്ത്രണരേഖ വെച്ചിരുന്നു. ഹിന്ദിയിലും തെലുങ്കിലുമാണ് അത്തരം വേഷങ്ങള്‍ കൂടുതലും വന്നത്. അതെല്ലാം കമേഷ്യല്‍ സിനിമകളായിരുന്നു. ഞാനിത്തരം വേഷങ്ങള്‍ ചെയ്തപ്പോഴും വീട്ടുകാര്‍ക്ക് അറിയാം, ഞാന്‍ ആ നിയന്ത്രണരേഖ മറികടക്കില്ലെന്ന്. പിന്നെ എന്റെ ഗ്ലാമര്‍ വേഷങ്ങളൊന്നും അത്രയ്ക്ക് വൃത്തികെട്ട രീതിയിലയ്ക്ക് പോയിട്ടുമില്ല. അഭിനേതാവന്നാല്‍ ഏത് വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണമെന്നാണ് അന്നും ഇന്നും എന്റെ പക്ഷം-അഭിമുഖത്തില്‍ ഭാനുപ്രിയ പറഞ്ഞു.

മോഹന്‍ലാല്‍ ഒരു വലിയ നടന്‍ മാത്രമല്ല, ഒരു വലിയ മനുഷ്യന്‍ കൂടിയാണെന്ന് രാജശില്‍പിയുടെ ചിത്രീകരണസമയത്ത് മനസ്സിലായി. മമ്മൂട്ടി വളരെ റിസര്‍വ്ഡായ ആളാണ്. അനാവശ്യ സംസാരത്തിനൊന്നും വരില്ല-ഭാനുപ്രിയ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍ വായിക്കാം