ബാഹുബലിയിലെ കട്ടപ്പയുടെ പുതിയ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. മൊട്ടത്തലക്ക് പകരം തലപ്പാവും ആഭരണങ്ങളും ധരിച്ച് മറ്റൊരു ഗെറ്റപ്പിലാണ് കട്ടപ്പയെ അവതരിപ്പിക്കുന്ന സത്യരാജ്. സംവിധായകന്‍ എസ്എസ് രാജമൗലിക്കും പ്രഭാസിനുമൊപ്പം ലൊക്കേഷനില്‍ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.

ചിത്രത്തിന്റെ ഒന്നാം ഭാഗത്തില്‍ കട്ടപ്പ രാജകുലത്തിന്റെ അടിമയായ പോരാളിയാണ്.  എന്നാല്‍ ഈ ചിത്രത്തിലെ കട്ടപ്പയുടെ വേഷം അടിമയുടേതിന് സമാനമല്ലെന്നാണ് സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ പറയുന്നത്. അമരേന്ദ്ര ബാഹുബലി കട്ടപ്പയെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചതാകാമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. അല്ലെങ്കില്‍ ബാഹുബലിക്കൊപ്പം എന്തെങ്കിലും ദൗത്യത്തിനായി കട്ടപ്പ വേഷം മാറിയതായിരിക്കുമെന്നും പറയുന്നു.

എന്തായാലും ചര്‍ച്ചകള്‍ കാര്യമായി പൊടിപൊടിക്കുമ്പോള്‍ ബാഹുബലി 2 ഏപ്രില്‍ 28 ന് പുറത്തിറങ്ങും.