vijayaraghavanകോട്ടയം: നടന്‍ വിജയരാഘവന്റെ പേരില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ മരണവാര്‍ത്ത. വിജയരാഘവന്റെ ഫോട്ടോ ഒട്ടിച്ച ആംബുലന്‍സിന്റെ ചിത്രം സഹിതമാണ് നടന് ഷൂട്ടിംഗിനിടയില്‍ അപകടം പറ്റി എന്ന തരത്തില്‍ ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും വാര്‍ത്ത പ്രചരിക്കുന്നത്. 

ഈ വാര്‍ത്തയ്ക്കെതിരെ വിജയ രാഘവന്‍ തന്നെ രംഗത്തെത്തി. സിനിമയ്ക്കായി പകര്‍ത്തിയ ചിത്രമാണ് പ്രചരിക്കുന്നതെന്നും വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തന്നെക്കുറിച്ച് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ അദ്ദേഹം ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

നേരത്തെ ഇതുപോലെ നടന്‍മാരായ ഇന്നസെന്റ്, സലീം കുമാര്‍, മാമുക്കോയ, നടി കനക എന്നിവരുടെ വ്യാജ മരണവാര്‍ത്തയും വാട്ട്‌സ്ആപ്പില്‍ പ്രചരിച്ചിരുന്നു.