action hero biju
ഫോട്ടോ: സുമേഷ് മോഹന്‍

ഭാസി-ബഹദൂര്‍, ദാസന്‍-വിജയന്‍... സിനിമയില്‍ നമ്മളെ പല കൂട്ടുകെട്ടുകളും ചിരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ രണ്ട് പെണ്ണുങ്ങള്‍ക്കാണ് ചിരിയുടെ റോള്‍. ട്രോളര്‍മാരുടെ പ്രിയപ്പെട്ട ലാഫിങ് ലേഡീസായ മേരിയും ബേബിയും. എന്നും ചമഞ്ഞൊരുങ്ങിപ്പോയിട്ടും ചായമിട്ട് അഭിനയിച്ചിട്ടും വെള്ളിത്തിരയില്‍ മുഖമൊന്ന് മിന്നിമായുന്നത് കാണാന്‍ യോഗമില്ലാതിരുന്നവർ. ഇവരുടെ മുഖം ഇപ്പോള്‍ സ്‌ക്രീനില്‍ തെളിയേണ്ട താമസം ചിരി പൊട്ടിച്ചിതറുകയായി തിയേറ്ററുകളില്‍. ആക്ഷന്‍ ഹീറോ ബിജുവിനുശേഷം മലയാള സിനിമയിലെ  പുതിയ ദാസനും വിജയുമായി മാറിയിരിക്കുകയാണ് ഈ രണ്ടുപേരും. പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍ ദാസനും വിജയനുമായ കഥ പറയുന്നുണ്ട് ഇവർ.  ആ കഥയിലേയ്ക്ക്....

ഞാനാണ് സാര്‍ ബേബി

ഇത്

എന്റെ പേര് മേരിന്നാണ് സാറേ.. ഇവള്‍ക്ക് പോലീസ് സ്റ്റേഷനില്‍ വരാന്‍ പേടിയാണ് എന്ന് പറഞ്ഞോണ്ട് ഞാന്‍ ഇവള്‍ക്ക് കൂട്ട് വന്നതാണ്. 

അപ്പൊ മേരിക്ക് പേടിയില്ല

എനിക്ക് പേടിയുണ്ട് സാറെ, ചെറുപ്പം മുതലേ എനിക്ക് പോലീസ് കാരേം പോലീസ് സ്റ്റേഷനേം പേടിയാണ്. പിന്നെ ഇവളുള്ള ധൈര്യത്തില് ഞാന്‍ വന്നതാ..

മേരി: ഇതിപ്പോ ഞങ്ങള് മോഹന്‍ലാലിനെയും ശ്രീനിവാസനെയും പോലായി... മേരിയെ വിളിച്ചാല്‍ ബേബിയേം.. ബേബിയെ വിളിച്ചാല്‍ മേരിയേം എന്ന സ്ഥിതിയാ. 

ബേബി: ആക്ഷന്‍ ഹീറോ ബിജു കഴിഞ്ഞപ്പോളേക്കും ഞങ്ങള് ചങ്ക് ബ്രോസായി. ഞാന്‍ ഒമ്പത് കൊല്ലവും മേരി അഞ്ച് കൊല്ലവുമായി സിനിമേലുണ്ട് ട്ടാ...

action hero biju

ഒരുപാട് സിനിമയില്‍ ഇതിലും മുന്‍പ്  അഭിനയിച്ചിട്ടുണ്ടെങ്കിലും തങ്ങളെ ആരും തിരിച്ചറിഞ്ഞില്ലെന്ന് മേരി പറയുന്നു. അപ്രതീക്ഷിതമായിരുന്നു ആക്ഷന്‍ ഹീറോ ബിജുവിലേക്കുള്ള ഇരുവരുടെയും എന്‍ട്രി. ഓഡീഷനില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഞെട്ടിപ്പെയെന്ന് ബേബിയും മേരിയും പറയുന്നു. 

കുട്ടികളും കൊച്ചുമക്കളുമൊക്കെ ഉണ്ടായതിന് ശേഷമാണ് ഇരുവരും സിനിമയില്‍ സജീവമായത്. പ്രായപൂര്‍ത്തിയാകുന്നതിനും മുന്‍പായിരുന്നു മേരിയുടെയും ബേബിയുടെയും വിവാഹം. ജനിച്ച് ഏഴാം മാസം മുതല്‍ മേരി അനാഥാലയത്തിലായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ തന്നെ കാണാനെത്തിയ അമ്മയ്ക്കൊപ്പം മേരി അവിടെ നിന്ന് ഇറങ്ങിപ്പോന്നു. പിന്നെ തിരിച്ചു പോയില്ല.

Grihalekshmi

മേരിയുടെയും ബേബിയുടെയും അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം.

പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം