മിര്‍ നായകനായെത്തിയ ദംഗല്‍ സൃഷ്ടിച്ച തരംഗം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. മഹാവീര്‍ സിങ് ഫോഗട്ടിന്റെയും മക്കളുടെയും വിജയകഥ ജനങ്ങളിലേക്കെത്തിയപ്പോള്‍ ബോക്‌സ് ഓഫീസ് ഇളകി മറിഞ്ഞു. മാത്രമല്ല ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇടം നേടുകയും ചെയ്തു. ആമിറിന്റെ തന്നെ പികെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 

ഇത്രമാത്രം സാമ്പത്തിക നേട്ടമുണ്ടാക്കിയ ചിത്രത്തില്‍ നായകന്‍ ആമിര്‍ ഖാന്റെ പ്രതിഫലം എത്രയാണെന്ന് അറിയാമോ? 175 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ഡിസ്‌നി പിക്‌ചേഴ്‌സും യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ആയതിനാല്‍ ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തിന് പുറമെ ലാഭത്തിന്റെ ഒരു വലിയ വിഹിതവും ആമിര്‍ സ്വന്തമാക്കി. സാറ്റ്‌ലൈറ്റ് റൈറ്റിലൂടെ ലഭിക്കുന്ന തുകയുടെ ഒരു വലിയ പങ്കും ആമിറിന് ഭാവിയില്‍ ലഭിക്കും. 

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ആമിറിപ്പോള്‍.