മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന യുദ്ധ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ തെലുങ്ക്പതിപ്പായ 1971 ഭാരത സരിഹഡ്ഡുവിന്റെ ടീസര്‍  പുറത്തിറങ്ങി. മോഹന്‍ലാല്‍ കൂടി പങ്കാളിയായ യുദ്ധരംഗങ്ങളാണ് ടീസറിലുള്ളത്.

മലയാളത്തിനും തെലുങ്കിനും പുറമെ തമിഴിലും ഹിന്ദിയിലും ഒരേസമയം ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

അല്ലു സിരിഷ്, ആശ ശരത് എന്നിവരാണ് മറ്റ് താരങ്ങള്‍.