ണിരത്‌നം ചിത്രം കാട്ര് വെളിയിടെയ്ക്ക് ശേഷം കാര്‍ത്തിനായകനാകുന്ന ധീരന്‍ അധികാരം ഒന്‍ട്ര് എന്ന ചിത്രം കാഴ്ചയുടെ വിരുന്നായിരിക്കുമെന്ന് ഛായാഗ്രാഹകന്‍ സത്യ സൂര്യന്‍. സതുരംഗ വേട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍, ഗുജറാത്തിലെ ഭുജ് എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. 

രാജസ്ഥാനിലെ മനോഹരമായ ദൃശ്യങ്ങള്‍ ചിത്രത്തിന് വേണ്ടി പകര്‍ത്തി കഴിഞ്ഞു. ധീരന്‍ അധികാരം ഒന്‍ട്ര് തീര്‍ച്ചയായും പ്രക്ഷകര്‍ക്ക് ഒരു കാഴ്ചയുടെ വിരുന്നായിരിക്കും- സത്യ സൂര്യന്‍ പറഞ്ഞു.

ട്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍ വെങ്കട്ടപ്രഭുവാണ് ഈ ആക്ഷന്‍-റൊമാന്റിക് ത്രില്ലര്‍ നിര്‍മിക്കുന്നത്. രാകുല്‍ പ്രീത് സിംഗ് ആണ് ചിത്രത്തിലെ നായിക.