കുഞ്ചാക്കോ ബോബന്‍-അനു സിത്താര ചിത്രം 'രാമന്റെ ഏദന്‍തോട്ടം'ത്തിലെ  ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി 'അകലെയൊരു കാടിന്റെ' എന്ന് തുടങ്ങുന്ന ഈ ശ്രുതിമധുരമായ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാല്‍ ആണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകര്‍ന്നിരിക്കുന്നു.

രഞ്ജിത്ത് ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ജോജു ജോര്‍ജ്, രമേശ് പിഷാരടി, അജു വര്‍ഗ്ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ നിര്‍മിച്ചിട്ടുള്ള 'രാമന്റെ ഏദന്‍തോട്ടം' മെയ് 12ന് തിയേറ്ററുകളില്‍ എത്തും.