ബിജു മേനോനെ നായകനാക്കി രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന രക്ഷാധികാരി ബൈജു ഒപ്പിലെ വെള്ളിലപൂവിനെ കണ്ണാരം പൊത്തുന്ന എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി.

അനഘ സദന്‍ ആലപിച്ച ഗാനം രചിച്ചത് ബി.കെ.ഹരിനാരായണനും ഈണമിട്ടത് ബിജിബാലുമാണ്. 

അലക്‌സാണ്ടര്‍ മാത്യുവും സതീഷ് കോലവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മില്ലെനിയം ഓഡീയാസാണ് ഗാനം പുറത്തിറക്കിയത്.