സാധാരണങ്ങളില്‍ സാധാരണമായ ഒരു പ്രേമലേഖനത്തെ ആസ്പതമാക്കി നിപിന്‍ നാരായണനും സുഹൃത്തുക്കളും അണിയിച്ചൊരുക്കിയ ഒരുക്കിയ സുന്ദരമായ മ്യൂസിക് വീഡിയോ ' നീയാനന്ദം' ശ്രദ്ധേയമാവുന്നു. ഡി. എക്‌സ് പ്രൊഡക്ഷന്‍ന്റെ ബാനറില്‍ ഷിജിന്‍.പി.ജെ വരികള്‍ എഴുതി സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. 

കാലങ്ങള്‍ മാറുന്നു.. എന്ന് തുടങ്ങുന്ന ഈ ഗാനത്തില്‍ അനുശ്രീ നാരായണനും അരുണും ആണ് പ്രധാന അഭിനേതാക്കള്‍. ആസാദ് റോഷനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

പയ്യന്നൂര്‍ കോളേജും പരിസരത്തുമാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. വരുണ്‍ വിശ്വനാഥാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിരഞ്ജന്‍ ആണ് എഡിറ്റിംഗ്. 

നിരവധി സിനിമ പ്രവര്‍ത്തകരുടെ അഭിനന്ദനങ്ങളുമായാണ് നീയാനന്ദം സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.