പൃഥ്വിരാജിന്റെ എസ്രയിലെ 'ലൈലാകമേ' എന്ന ഗാനം സമീപകാലത്തെ വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഡിസംബറില്‍ റിലീസ് ചെയ്ത ഗാനത്തിന്റെ വീഡിയോ ഇപ്പോള്‍ 40 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. ഗാനം ഹിറ്റാക്കിയ പ്രേക്ഷകര്‍ക്കുള്ള സമ്മാനമായി സംഗീത സംവിധായകന്‍ രാഹുല്‍ രാജ് ഒരു കവര്‍ വേര്‍ഷന്‍ ഇറക്കിയിരിക്കുകയാണ്. മ്യൂസിക് 247 ആണ് ഗാനം പുറത്തിറക്കിയത്.

ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന 'എസ്ര'യില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രിയ ആനന്ദ്, ടൊവീനോ തോമസ്, സുജിത് ശങ്കര്‍, സുദേവ് നായര്‍, വിജയരാഘവന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.