ഭിരാം സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ഹിമാലയത്തിലെ കശ്മലനിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ചിത്രീകരിക്കുന്ന സിനിമയിലെ 'അക്കിടി' എന്ന പാട്ടാണ് പുറത്തിറങ്ങിയത്. ഈ പാട്ടിലൂടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് സംവിധായകന്‍.

വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് അരവിന്ദ് ചന്ദ്രശേഖറാണ്. സൂരജ് സന്തോഷാണ് പാടിയിരിക്കുന്നത്. അഭിനേതാക്കളായി 52 പുതുമുഖങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം പിന്നണിയിലും നവാഗതരെ ഉള്‍പ്പെടുത്തിയാണ് അഭിരാമിന്റെ പരീക്ഷണം.  

ഒരു ലോഡ് മണ്ടന്‍മാരുടെ കഥയാണ് സിനിമ പറയുന്നതെന്നാണ് ടാഗ് ലൈന്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന പാട്ടിലും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇത്തരത്തിലാണ്. പതിനഞ്ചോളം പ്രധാന കഥാപാത്രങ്ങള്‍ അടക്കം 52 -ഓളം പുതുമുഖങ്ങളാണ് സിനിമയിലുള്ളത്. നന്ദു മോഹന്‍, ആനന്ദ് രാധാകൃഷ്ണന്‍, അരുണിമ അഭിരാം ഉണ്ണിത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.