അറുപതുകള്‍മുതല്‍ എണ്‍പതുകളുടെ മധ്യംവരെ ബോളിവുഡ്ഡിലെ ഏറ്റവും ജനപ്രിയ നാമമായിരുന്നു ശശികപൂര്‍. ചോക്ലേറ്റ് നായകന്‍ എന്ന പരിവേഷത്തില്‍ നിന്ന് മാറി സമാന്തരസിനിമകളുടെ ഭാഗമാകാനും അത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കാനും ശശി കപൂര്‍ ശ്രദ്ധിച്ചു. 2001 ല്‍ അദ്ദേഹത്തിന് പദ്മഭൂഷണ്‍ ലഭിച്ച ശശികപൂറിനെ 2014 രാജ്യം ദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

അച്ഛന്‍ സംവിധാനം ചെയ്ത നാടകങ്ങളായിരുന്നു ശശി കപൂറിന്റെ അഭിനയകളരി. നാലാമത്തെ വയസ്സില്‍ തുടങ്ങിയ അഭിനയജീവിതത്തില്‍ മുഹാഫിസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമര്‍ശവും, 1979 ല്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ജുനൂന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായും അദ്ദേഹം ദേശീയ അവാര്‍ഡ് നേടി.

 നടനംകൊണ്ട് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആദ്യകാല അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. നാടകരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ബോളിവുഡ്ഡിലെ പേരുകേട്ട കപൂര്‍ കുടുംബത്തിലേക്ക് മൂന്നാം തവണയാണ് ഫാല്‍ക്കെ പുരസ്‌കാരമെത്തുന്നത്. ശശിയുടെ അച്ഛന്‍ പൃഥ്വിരാജ് കപൂറും സഹോദരന്‍ രാജ് കപൂറും ഈ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. കപൂര്‍ കുടുംബത്തില്‍ 1938-ല്‍ പിറന്ന ശശി, നാല്പതുകളില്‍ ബാലതാരമായാണ് സിനിമയിലെത്തിയത്. 

സംവിധായകനും നിര്‍മാതാവുമായ അച്ഛന്‍ പൃഥ്വിരാജ് കപൂറിന്റെ നാടകത്തിലൂടെ നാലാംവയസ്സില്‍ അഭിനയം തുടങ്ങി. ബോളിവുഡ്ഡിലെ തിളങ്ങുംതാരങ്ങളായിരുന്ന രാജ് കപൂറിന്റെയും ഷമ്മികപൂറിന്റെയും ഇളയസഹോദരനായ ശശി, ആഗ് (1948), ആവാരാ (1951) എന്നീ സിനിമകളില്‍ രാജിന്റെ ചെറുപ്പമവതരിപ്പിച്ച് ശ്രദ്ധേയനായി. 61-ലാണ് നായകനായുള്ള അരങ്ങേറ്റം. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. ഇസ്മയില്‍ മര്‍ച്ചന്റിന്റെയും ജെയിംസ് ഐവറിയുടെയും നിര്‍മാണക്കമ്പനിയായ മര്‍ച്ചന്റ് ഐവറി പ്രൊഡക്ഷന്‍സിന്റെ സിനിമകളിലൂടെ വിവിധ ബ്രിട്ടീഷ്, അമേരിക്കന്‍ ചലച്ചിത്രങ്ങളുടെ ഭാഗമായി. 'ദ ഹൗസ് ഹോള്‍ഡര്‍' (1963), 'ഷേക്സ്പിയര്‍ വാല' (1965), 'ബോംബെ ടോക്കി' (1970), 'ഹീറ്റ് ആന്‍ഡ് ഡസ്റ്റ്' (1982), സിദ്ധാര്‍ഥ (1972), മുഹാഫിസ് (1994) തുടങ്ങിയവ ശ്രദ്ധേമായ ചിത്രങ്ങളാണ്.

ഫിലിം വാലാസ് എന്ന പേരില്‍ 1978-ല്‍ സ്വന്തം നിര്‍മാണക്കമ്പനി തുടങ്ങി. നിരൂപക പ്രശംസ നേടിയ ജുനൂണ്‍ (1978), കലിയുഗ് (1981), 36 ചൗരംഗീ ലെയ്ന്‍ (1981), വിജേത (1982), ഉത്സവ് (1984) തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അമിതാഭ് ബച്ചനെയും ഋഷി കപൂറിനെയും നായകരാക്കി അജൂബ എന്ന ചിത്രം സംവിധാനംചെയ്തു. ഇതിന്റെ നിര്‍മാണവും ശശിയായിരുന്നു.

Read...നടന്‍ ശശികപൂര്‍ അന്തരിച്ചു......