alancier
ഫോട്ടോ: ഷാഫി സക്കീർ

അസഹിഷ്ണുതയ്ക്കെതിരെ നടുറോഡിൽ ഉടുതുണിയുടെയും മേക്കപ്പിന്റെയും ഭാരങ്ങളില്ലാതെ, അഭിനേതാവിന്റെ നാട്യങ്ങളുമില്ലാതെ പ്രതിഷേധിച്ച് ഞെട്ടിച്ചയാളാണ് അലൻസിയർ. അന്ന് കേരളം ആർട്ടിസ്റ്റ് ബേബി മുത്താണെന്ന് പറഞ്ഞു. അതിനും മുൻപ് പള്ളിയിലേയ്ക്ക് കോട്ടിന് പകരം മുണ്ടും ജുബ്ബയും അണിഞ്ഞ് മണവാളനായി പോയ ചരിത്രവുമുണ്ട് അലൻസിയർക്ക്.അന്ന് നിഷേധിയെന്ന് പള്ളിയിൽ ചിലരെങ്കിലും അടക്കം പറഞ്ഞു. ഇപ്പോഴിതാ പുതിയൊരു മേക്കോവറിൽ ഒരിക്കൽക്കൂടി ഞെട്ടിക്കാൻ വരുന്നു മഹേഷിന്റെ പ്രതികാരത്തിലെ ബേബിച്ചേട്ടൻ.

STAR&STYLEഫെബ്രുവരി ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിനുവേണ്ടിയുള്ള പ്രത്യേക ഫോട്ടോഷൂട്ടിലായിരുന്നു അലൻസിയറുടെ ഞെട്ടിക്കുന്ന മേക്കോവർ. ശാസ്ത്രജ്ഞനെപ്പോലെ ബുൾഗാൻ താടിവെച്ചും കട്ടിക്കണ്ണടവച്ച് ക്ലബ് ലുക്കിലും കൗബോയ് സ്റ്റൈലിലും ട്രെൻഡിയായും തനി നാടനായുമെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ട് അലൻസിയർ.

ഷാഫി സക്കീറാണ് ചിത്രങ്ങൾ പകർത്തിയത്.

ഫെബ്രുവരി ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ ഓണ്‍ലൈനില്‍ വാങ്ങിക്കാം.

 

alancier
ഫോട്ടോ: ഷാഫി സക്കീർ

മേക്കപ്പ്മാൻ  സുബിയുടെ കലാവിരുതില്‍ കോട്ടും സ്യൂട്ടും ബുള്‍ഗാനും ഇടതൂര്‍ന്ന നരച്ചമുടിയും കൊണ്ട്  അലന്‍സിയറിനെ സ്‌റ്റൈലനാക്കുന്നതിന്റെ വീഡിയോ കണ്ടുനോക്കൂ.