മുംബൈ: തുടര്‍ച്ചയായ അഞ്ചാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

പുതിയതായി കൊണ്ടുവന്ന മൂലധന നേട്ടനികുതിയും ഈയാഴ്ച അവസാനം നടക്കാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പോളിസി യോഗവുമാണ് വിപണിയില്‍ ആശങ്ക പടര്‍ത്തിയത്. 

സെന്‍സെക്‌സ് 309.59 പോയന്റ് താഴ്ന്ന് 34,757.16ലും നിഫ്റ്റി 94.10 പോയന്റ് നഷ്ടത്തില്‍ 10,666.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ബിഎസ്ഇയിലെ 1653 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1140 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര, ഐടിസി, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ലുപിന്‍, എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എച്ച്ഡിഎഫ്‌സി, എല്‍ആന്റ്ടി, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.