എസ്.ബി.ഐ: ഇപ്പോള്‍ 253 രൂപ നിലവാരത്തിലുള്ള ഈ ഓഹരി 249.50 രൂപ സ്റ്റോപ് ലോസ് ആയി കണക്കാക്കി ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാം. പ്രതീക്ഷിക്കാവുന്ന ടാര്‍ജറ്റ് 265 രൂപ.

ബി.പി.സി.എല്‍.: ഇപ്പോള്‍ 471 രൂപയിലുള്ള ഈ ഓഹരി 461.50 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് നല്‍കി ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാം. പ്രതീക്ഷിക്കാവുന്ന ടാര്‍ജറ്റ് 492 രൂപ. 

മദര്‍സണ്‍ സുമി: ഇപ്പോള്‍ 336 രൂപ നിലവാരത്തിലുള്ള ഈ ഓഹരി 332.50 സ്റ്റോപ് ലോസോടു കൂടി ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാം. പ്രതീക്ഷിക്കാവുന്ന ടാര്‍ജറ്റ് 360 രൂപ. 

മുന്‍ ആഴ്ചകളില്‍ നിര്‍ദേശിച്ച ഓഹരികളിലേക്ക്
സീ എന്റര്‍ടെയ്ന്‍മെന്റ്: ഈ ഓഹരിയില്‍ കഴിഞ്ഞയാഴ്ച 529 രൂപ നിലവാരത്തിലേക്ക് വില വര്‍ധന ലഭിക്കുകയാണെങ്കില്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച തന്നെ ഈ ഓഹരി 529 രൂപയിലേക്ക് എത്തി. പൊസിഷന്‍ ഒഴിവാക്കിയതായി കണക്കാക്കുന്നു. 

(നിയമപ്രകാരമുള്ള അറിയിപ്പ്: ഓഹരി നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്)
ഇ-മെയില്‍: jaideep.menon@gmail.com