sensex upന്യൂഡല്‍ഹി: ഈ വര്‍ഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ മികച്ച നേട്ടത്തില്‍. 

ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികളില്‍ നാലെണ്ണവും മികച്ച റിട്ടേണ്‍ നിക്ഷേപകന് നല്‍കി. രണ്ടിരട്ടി നേട്ടം നല്‍കിയ കമ്പനികളുമുണ്ട്. 

ഈ കാലയളവില്‍ സെന്‍സെക്‌സ് 11 ശതമാനം നേട്ടമുണ്ടാക്കി, മികച്ച ഉയരമായ 30,007.48 സൂചിക കുറിച്ചു.

കമ്പനികളില്‍ അവന്യു സൂപ്പര്‍മാര്‍ട്ട് 2.62 ഇരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 299 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 806 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ ഓഹരി വില. 

ശങ്കര ബില്‍ഡിങ് പ്രൊഡക്ട്‌സ് ഇഷ്യു പ്രൈസായ 460 ല്‍നിന്ന് 64.68 ശതമാനം ഉയര്‍ന്നു.

ഏഷ്യയിലെ പഴക്കംചെന്ന സ്റ്റോക്ക് എക്‌സചേഞ്ചുകളിലൊന്നായ ബിഎസ്ഇയുടെ നേട്ടം 27.54 ശതമാനമാണ്. 

മ്യൂസിക് ബ്രോഡ്കാസ്റ്റ് 7.64ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ സിഎല്‍ എഡ്യുക്കേറ്റ് ഇഷ്യു പ്രൈസില്‍നിന്ന് 15.19 ശതമാനം താഴെയെത്തി. ഇഷ്യു പ്രൈസായ 502ല്‍നിന്ന് ഓഹരി വില 425 രൂപയായാണ് കുറഞ്ഞത്. 

കഴിഞ്ഞവര്‍ഷം 26 കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. മൊത്തം 26,000 കോടി രൂപയാണ് കമ്പനികള്‍ ഇതിലൂടെ വിപണിയില്‍നിന്ന് ശേഖരിച്ചത്.