ബി.പി.സി.എല്‍: 
BPCLഈയാഴ്ച നിക്ഷേപത്തിനു നിര്‍ദേശിക്കുന്നത് ഭാരത് പെട്രോളിയം ഓഹരിയാണ്. 622 നിലവാരത്തിലുള്ള ഈ ഓഹരി 611.50 രൂപയില്‍ സ്റ്റോപ്പ് ലോസ് നല്‍കി ഹ്രസ്വകാല നിക്ഷേപത്തിനു പരിഗണിക്കാം. പ്രതീക്ഷിക്കാവുന്ന ടാര്‍ജറ്റ് 660 നിലവാരം. 

സ്റ്റോപ്പ് ലോസ് എല്ലാ ഓഹരികളിലും ക്ലോസിങ് അടിസ്ഥാനത്തിലാണ് പാലിക്കേണ്ടത്. അതായത്, പ്രസ്തുത നിലവാരത്തിനു താഴേക്ക് ക്ലോസ് ചെയ്യുകയാണെങ്കില്‍ മാത്രം ഒഴിവാക്കിയാല്‍ മതിയാവും. 

കഴിഞ്ഞയാഴ്ച നിര്‍ദേശിച്ച ഓഹരിയിലേയ്ക്ക്:

ആക്‌സിസ് ബാങ്ക്: 
498-506 നിലവാരത്തിനുള്ളിലേക്ക് ഒരു കറക്ഷന്‍ ലഭിക്കുകയാണെങ്കില്‍ അങ്ങനെ ഒരവസരം ആക്‌സിസ് ബാങ്ക് ഓഹരിയില്‍ നിക്ഷേപത്തിനു പരിഗണിക്കാവുന്നതാണെന്ന് കഴിഞ്ഞയാഴ്ച സൂചിപ്പിച്ചിരുന്നു. 

കഴിഞ്ഞയാഴ്ച ഈ ഓഹരി 500 രൂപ നിലവാരം വരെ എത്തിയിരുന്നു. 494.50 നിലവാരമായിരുന്നു സ്റ്റോപ്പ് ലോസ് ആയി നിശ്ചയിച്ചിരുന്നത്. 576 നിലവാരത്തിലേക്കാണ് ടാര്‍ജറ്റ് നല്‍കിയിരുന്നത്. സ്റ്റോപ്പ് ലോസ് പരിധി 504.60 നിലവാരത്തിലേക്ക് ഉയര്‍ത്തി പൊസിഷന്‍ നിലനിര്‍ത്തുക. കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിച്ചത് 516 നിലവാരത്തിലായിരുന്നു.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഓഹരി നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയം)

ഇ-മെയില്‍: jaideep.menon@gmail.com