Shyam Srinivasanകൊച്ചി: ഉത്തരവാദിത്വപൂര്‍ണമായ ബജറ്റാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് പ്രഖ്യാപിച്ചതെന്ന് ഫെഡറല്‍ ബാങ്ക് എംഡി ശ്യാം ശ്രീനിവാസന്‍. സാമ്പത്തിക വളര്‍ച്ച, തോഴിലവസരങ്ങള്‍, നിക്ഷേപം, സാമ്പത്തിക അച്ചടക്കം തുടങ്ങിയ കാര്യങ്ങളില്‍ സംതുലിതാവസ്ഥ പുലര്‍ത്തുന്ന ബജറ്റാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

നോട്ട് റദ്ദാക്കലിന്റെ തുടര്‍ച്ചയായി ഡിജിറ്റല്‍ ഇടപാടുകള്‍വ്യാപകമാക്കാനുള്ള ശ്രമം, എല്ലാ ഇടപാടുകളും കൃത്യമായ രേഖയുള്ളതാക്കിമാറ്റും. കൂടാതെ നികുതി വരുമാനത്തില്‍ വര്‍ധനയും ഉണ്ടാക്കും. മാത്രമല്ല, അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ നിക്ഷേപം പ്രതീക്ഷിക്കുന്നു. 

ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നികുതി വരുമാനം കൂടാനും ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ ഇടയാക്കും. ചെലവു ചുരുങ്ങിയ ഭവനനിര്‍മാണ രംഗത്തും വലിയ വികസനമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.