തിരുവനന്തപുരം: അറുപത് വയസുകഴിഞ്ഞ എല്ലാവര്‍ക്കും ക്ഷേമപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു.  എല്ലാ ക്ഷേമ പെന്‍ഷനുകളും 1100 രൂപയാക്കി ഉയര്‍ത്തും.

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ  പട്ടിക ഏകീകരിച്ച്  രണ്ട് പെന്‍ഷനുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ തുക 600 രൂപയാക്കും . 60 വയസ് പിന്നിട്ട ഒരേക്കറിലധികം ഭൂമിയില്ലാത്ത എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.  ഈ സാമ്പത്തിക വര്‍ഷം എല്ലാ പെന്‍ഷനുകള്‍ക്കും 100 രൂപ വര്‍ദ്ധിപ്പിച്ചു