തിരുവനന്തപുരം: ടൂറിസം മേഖലയ്ക്ക് ഗുണകരമാകുന്ന നിരവധി പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം മാര്‍ക്കറ്റിങ്ങിന് 75 കോടി രൂപയും ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് 22 കോടിയും സാംസ്‌കാരികോല്‍സവങ്ങള്‍ക്ക് 15 കോടിരൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

വള്ളംകളി പ്രോത്സാഹനത്തിന് അഞ്ച് കോടിയും നീക്കിവെച്ചിട്ടുണ്ട്. ടൂറിസം ഗസ്റ്റ് ഹൗസുകള്‍ പുതുക്കിപ്പണിയുന്നതിനും ഗുരുവായൂര്‍, തിരുവനന്തപുരം, സുല്‍ത്താന്‍ബത്തേരി, പീരുമേട്, കോഴിക്കോട്, പൊന്‍മുടി, മൂന്നാര്‍ എന്നിവിടങ്ങളില്‍ പുതിയ ബ്ലോക്കുകള്‍ക്കുമായി 31 കോടിരൂപ അനുവദിച്ചിട്ടുണ്ട്.

മുസിരിസ് ഹെറിറ്റേജ് പദ്ധതി, തലശ്ശേരി-ആലപ്പുഴ സ്‌പൈസ് റൂട്ട് പ്രോജക്ടുകള്‍ക്കുമായി 40 കോടി, ആലപ്പുഴ തോമസ് നോര്‍ട്ടണ്‍ സ്മാരകത്തിനും കയര്‍ മ്യൂസിയത്തിനും 10 കോടി എന്നിങ്ങനെയും നീക്കിവെച്ചിട്ടുണ്ട്. 

ടൂറിസം കേന്ദ്രങ്ങളായ കോവളം, കുമരകം, തേക്കടി, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി, അതിരപ്പള്ളി, വയനാട്, വര്‍ക്കല, നെയ്യാര്‍, അഷ്ടമുടി, തെന്മല, ശബരിമല, വേമ്പനാട്, വര്‍ക്കല, നെയ്യാര്‍, അഷ്ടമുടി, തെന്മല, ശബരിമല, വേമ്പനാട്, വാഗമണ്‍, ചെറായി, പീച്ചി, ഗുരുവായൂര്‍, മലമ്പുഴ, നെല്ലി യാമ്പതി, നിള, നിലമ്പൂര്‍, കാപ്പാട്, ഇരിങ്ങല്‍, തുഷാരഗിരി, മറ്റു ചെറുകിട ഡെസ്റ്റിനേഷനുകള്‍ എന്നിവയ്ക്ക് പശ്ചാത്തല സൗകര്യവികസനത്തിന് 120 കോടി രൂപയും ബജറ്റില്‍ നീക്കവെച്ചിട്ടുണ്ട്.