investment

നിക്ഷേപം തുടങ്ങാന്‍ ഏറ്റവും യോജിച്ച സമയം ഇന്നലെയായിരുന്നു! അതിന് കഴിഞ്ഞില്ലെങ്കില്‍ തെല്ലും വൈകിക്കേണ്ട. ഇന്ന് തന്നെ നിക്ഷേപം തുടങ്ങുക. 

ഏവിടെ നിക്ഷേപിച്ചാലാണ് മികച്ച നേട്ടം ലഭിക്കുക? മികച്ച നേട്ടം പ്രതീക്ഷിച്ച് നഷ്ടസാധ്യതയുള്ള നിക്ഷേപമാര്‍ഗങ്ങളില്‍ പണം മുടക്കണോ ? എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. 

ലക്ഷ്യം നിറവേറ്റാന്‍ ദീര്‍ഘകാലയളവുണ്ടെങ്കില്‍, നഷ്ടം സഹിക്കാനുള്ള ശേഷിയുണ്ടെങ്കില്‍ ഓഹരിയിലോ ഓഹരി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപിക്കാം. 

ദീര്‍ഘകാലയളിവല്‍ എസ്‌ഐപി മാതൃകയില്‍ ഓഹരിയിലോ ഓഹരി അധിഷ്ടിത പദ്ധതികളിലോ നിക്ഷേപിച്ചാല്‍ മികച്ച നേട്ടം ലഭിക്കുമെന്ന് ഉറപ്പാണ്. 

നിക്ഷേപ ലക്ഷ്യവും അതിന്റെ കാലയളവും നിശ്ചയിച്ചശേഷമാണ് അതിന് യോജിച്ച നിക്ഷേപമാര്‍ഗം തിരഞ്ഞെടുക്കേണ്ടത്.

നഷ്ടസാധ്യതയുള്ള നിക്ഷേപമാര്‍ഗങ്ങളായ ഓഹരി, ഓഹരി അധിഷ്ടിത ഫണ്ട് എന്നിവയില്‍ ഹ്രസ്വകാല ലക്ഷ്യത്തിനുവേണ്ടി നിക്ഷേപിക്കരുത്. 

ലക്ഷ്യം നിറവേറ്റാന്‍ ദീര്‍ഘകാലയളവുണ്ടെങ്കില്‍, നഷ്ടം സഹിക്കാനുള്ള ശേഷിയുണ്ടെങ്കില്‍ ഓഹരിയിലോ ഓഹരി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപിക്കാം. 

ദീര്‍ഘകാലയളിവല്‍ എസ്‌ഐപി മാതൃകയില്‍ ഓഹരിയിലോ ഓഹരി അധിഷ്ടിത പദ്ധതികളിലോ നിക്ഷേപിച്ചാല്‍ മികച്ച നേട്ടം ലഭിക്കുമെന്ന് ഉറപ്പാണ്. 

നിക്ഷേപിച്ചുകഴഞ്ഞാല്‍ എല്ലാമായി എന്ന് കരുതരുത്. ആറ് മാസത്തിലൊരിക്കലെങ്കിലും നേട്ടവും നഷ്ടവും വിലയിരുത്തി വേണ്ട നടപടികള്‍ കൈക്കൊള്ളണം. 

മ്യൂച്വല്‍ ഫണ്ടിലാണ് നിക്ഷേപമെങ്കില്‍ ആറ് മാസത്തിലൊരിക്കലെങ്കിലും പ്രകടനം വിലയിരുത്തണം. അതേ കാറ്റഗറിയിലുള്ള മറ്റ് ഫണ്ടുകളുമായും ഫണ്ടിന്റെ അടിസ്ഥാന സൂചകമായ ബെഞ്ച് മാര്‍ക്കുമായും പ്രകടനം താരതമ്യം ചെയ്യാം. പ്രകടനം മോശമാണെങ്കില്‍ ഫണ്ട് വിറ്റൊഴിയുകയോ സ്വിച്ച് ചെയ്യുകയോ വേണം. 

feedbacks to:
antonycdavis@gmail.com

മികച്ച നേട്ടത്തിലാണ് നിക്ഷേപമെങ്കില്‍ ലക്ഷ്യപൂര്‍ത്തീകരണത്തിന് രണ്ട് വര്‍ഷം മുമ്പെങ്കിലും ഓഹരിയില്‍നിന്നോ ഫണ്ടില്‍നിന്നോ പിന്മാറാന്‍ ശ്രദ്ധിക്കണം.അങ്ങനെ ലഭിച്ച തുക നഷ്ടസാധ്യ കുറഞ്ഞ ഡെറ്റ് ഫണ്ടിലോ ബാങ്കിലോ നിക്ഷേപിക്കാം.