ന്യൂഡല്‍ഹി: ഗോള്‍ഡ് ബോണ്ടിന്റെ ആറംഘട്ട പുറത്തിറക്കലിലൂടെ സര്‍ക്കാര്‍ സമാഹരിച്ചത് 1,085 കോടി രൂപ. 

ഇതോടെ ഗോള്‍ഡ് ബോണ്ടിലൂടെ സമാഹരിച്ച മൊത്തം തുക 4,145 കോടി രൂപയായി. 

സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ബോണ്ടില്‍ അഞ്ച് ഘട്ടമായി 3,060 കോടി രൂപയാണ് സമാഹരിച്ചിരുന്നത്. 

ആറാം ഘട്ടമായി പുറത്തിറക്കിയ ബോണ്ടിന് ഫിബ്രവരി 27മുതലാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്.