ബാങ്ക് പലിശ നിരക്കുകള്‍ കുറഞ്ഞതോടെ കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ക്ക് ആവശ്യക്കാരേറി. 

ബജാജ് കാപ്പിറ്റല്‍, എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, ഡിഎച്ച്എഫ്‌സി, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ കമ്പനികളുടെ എഫ്ഡികളില്‍ നിക്ഷേപിക്കാന്‍ ഏറെപ്പേര്‍ മുന്നോട്ടുവന്നു. 

ഒന്നുമുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയിലുള്ള നിക്ഷേപങ്ങള്‍ക്ക് എച്ച്ഡിഎഫ്‌സി, മഹീന്ദ്ര ഫിനാന്‍സ് എന്നിവ 7.25 മുതല്‍ 8.25 ശതമാനംവരെയാണ് പലിശ വാഗ്ദാനംചെയ്യുന്നത്. 6.5-7.4ശതമാനം പലിശയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഈ കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. 

Rate Chart
(as on 12.04.2017)
         
Company Rating Return 1 year(%) 2Yrs 3Yrs 4Yrs 5yrs
Bajaj Finance FAAA 7.80 8.00 8.05 8.05 8.05
Dewan Housing Fin CARE-AAA
BWR-FAAA
7.75 7.80 7.85 8.00 8.00
HDFC CRISIL-FAAA
ICRA-MAAA
7.40 7.40 7.40 7.40 7.40
LIC HOUSING FIN CRISIL-FAAA 7.30 7.50 7.50 - 7.50
M&M FINANCIAL  CRISIL-FAAA 7.50 7.50 7.55 7.55 7.55
PNB Housing Fin CRISIL-FAAA 7.25 7.25 7.25 7.25 7.25
SHRIRAM TRANSPORT CRISIL-FAAA
ICRA-MAA+
7.75 7.85 8.00 8.15 8.25

ഒരുശതമാനത്തിലേറെ കൂടുതല്‍ പലിശ കമ്പനി ഡെപ്പോസിറ്റുകള്‍ക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജനുവരി-മാര്‍ച്ച് കാലയളവില്‍ 10,000 കോടിയിലേറെ തുക നിക്ഷേപമായി സമാഹരിക്കാന്‍ കമ്പനികള്‍ക്കായി. 

കഴിഞ്ഞ ആറ് മാസത്തിനിടെ ബാങ്കുകള്‍ ഒന്നു മുതല്‍ 1.25 ശതമാനംവരെയാണ് നിക്ഷേപ പലിശ കുറച്ചത്. കമ്പനി നിക്ഷേപങ്ങളുടെ പലിശയില്‍ ഈകാലയളവില്‍ 0.5 ശതമാനം പലിശ മാത്രമാണ് കുറഞ്ഞത്. 

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
കമ്പനി നിക്ഷേപം നഷ്ടസാധ്യതയുള്ളതാണ്.
സാമ്പത്തിക വര്‍ഷം പലിശവരുമാനം 5000 രൂപയില്‍ കൂടിയാല്‍ ടിഡിഎസ് കിഴിവ് ചെയ്യും.
മാസം, മൂന്നു മാസം, ആറ് മാസം, വര്‍ഷം എീ കാലയളവില്‍ പലിശ വാങ്ങാന്‍ സൗകര്യമുണ്ട്.

നഷ്ടസാധ്യത കുറയ്ക്കാന്‍
ഒരൊറ്റ കമ്പനിയില്‍ മാത്രം നിക്ഷേപിക്കാതെ മികച്ച കമ്പനികള്‍ തിരഞ്ഞെടുത്ത് നിക്ഷേപ തുക വീതിച്ച് നിക്ഷേപിക്കാം.

നഷ്ടസാധ്യതകുറച്ച് നേട്ടമുണ്ടാക്കാന്‍
പലിശ നിരക്കുകളിലെ കുറവും നഷ്ടസാധ്യതയും ഒരു പരിധിവരെ മറികടക്കാന്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലെയോ, കടപ്പത്രങ്ങളിലെയോ നിക്ഷേപം ഉപകരിക്കും. 

സ്ഥിര നിക്ഷേപത്തേക്കേക്കാള്‍ രണ്ട് ശതമാനംവരെ കൂടുതല്‍ നേട്ടം മികച്ച ഡെറ്റ് ഫണ്ടുകളില്‍നിന്ന് ലഭിക്കും. വരുമാനത്തില്‍നിന്നുള്ള നികുതിയിളവിന്റെ കാര്യത്തിലാണെങ്കില്‍ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യവും ഫണ്ടുകള്‍ക്കുണ്ട്. 

ഫണ്ടുകളിലെത്തുന്ന നിക്ഷേപം വിവിധ കമ്പനികളിലായി സ്പ്രഡ് ഓവര്‍ ചെയ്യുതിനാല്‍ നഷ്ടസാധ്യതയും കുറവാണ്. പലിശ നിരക്കുകള്‍ താഴുമ്പോള്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുതാകും ഉചിതം.

കമ്പനി നിക്ഷേപത്തെക്കുറിച്ച് കൂടുതലറിയാം
പ്രവര്‍ത്തന മൂലധനം സമാഹരിക്കുതിനായി ധനകാര്യ സ്ഥാപനങ്ങളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമാണ് നിശ്ചിത കാലയളവില്‍ നിശ്ചിത പലിശ നിരക്ക് വാഗ്ദാനം ചെയ്ത് സ്ഥിര നിക്ഷേപം സ്വീകരിക്കുക. ഡെപ്പോസിറ്റ് തുകയുടെ കാലാവധിക്കനുസരിച്ച് പലിശ നിരക്കിലും വ്യത്യാസമുണ്ടാകും.

ബാങ്ക് നിക്ഷേപത്തേക്കാളും പലിശ കമ്പനി എഫ്ഡികളില്‍നി് ലഭിക്കും. പ്രതിമാസം, മൂന്നു മാസംകൂടുമ്പോള്‍, അര്‍ധവാര്‍ഷികം, വാര്‍ഷികം എിങ്ങനെ കാലാവധിയില്‍ പലിശ ലഭിക്കുതിന് സൗകര്യമുണ്ട്. 

മൂലധന സുരക്ഷ
ബാങ്ക് നിക്ഷേപത്തെപ്പോലെ നിക്ഷേപിക്കു തുക തിരിച്ചുകിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനികളില്‍ നിക്ഷേപിച്ചാല്‍ ഒരുപരിധിവരെ നഷ്ടസാധ്യത കുറയ്ക്കാം. ഏതെങ്കിലും സാഹചര്യത്തില്‍ പണം തിരിച്ചുതരാന്‍ കഴിയാതെവാല്‍ കമ്പനിയുടെ ആസ്തികളില്‍ അവകാശം ഉയിക്കാന്‍ നിക്ഷേപകന് കഴിയില്ല. 

പണപ്പെരുപ്പവരുമായി താരതമ്യം ചെയ്യുമ്പോള്‍
ബാങ്ക് നിക്ഷേപത്തേക്കാള്‍ ഒന്നോ രണ്ടോ ശതമാനം കൂടുതല്‍ പലിശ ലഭിക്കുമെങ്കിലും പണപ്പെരുപ്പ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂലധന നേട്ടം പരിമിതമാണ്.

പണമാക്കല്‍
കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപം തിരിച്ചുനല്‍കും. ഉപാധികള്‍ക്കുവിധേയമായി കാലാവധിക്കുമുമ്പും നിക്ഷേപം തിരിച്ചെടുക്കാന്‍ വ്യവസ്ഥകളുണ്ട്. നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളിന്മേല്‍ വായ്പയെടുക്കാനും കഴിയും. 

പ്രത്യേകതകള്‍
യോഗ്യത: ഇന്ത്യക്കാരനായിരിക്കണം
പ്രായം: മിനിമം 18 വയസ്സ്. പ്രായപൂര്‍ത്തിയാകാത്തവരുടെ പേരില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് നിക്ഷേപം നടത്താം.

നിക്ഷേപം:
ചുരുങ്ങിയത് 1000 രൂപ. പരമാവധി എത്രയുമാകാം
വ്യക്തികള്‍ക്കോ, കൂട്ടായോ നിക്ഷേപം നടത്താം.
നോമിനേഷന്‍ സൗകര്യവുമുണ്ട്. 

ക്രഡിറ്റ് റേറ്റിങ്
മികച്ച ക്രഡിറ്റ് റേറ്റിങ് ഉള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നത് നിക്ഷേപ സുരക്ഷയ്ക്ക് നല്ലതാണ്. ക്രിസില്‍, കെയര്‍, ഐസിആര്‍എ തുടങ്ങിയവയാണ് ക്രഡിറ്റ് റേറ്റിങ് ഏജന്‍സികള്‍.

നികുതി ബാധ്യത
നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന പലിശയ്ക്ക് യാതൊരു നികുതി ഇളവുകളുമില്ല. സ്വന്തം വരുമാനത്തോട് ചേര്‍ത്ത് ആദായ നികുതി നല്‍കേണ്ടിവരും. ഇന്‍കം ഫ്രം അദര്‍ സോഴ്‌സസ്-എന്ന വിഭാഗത്തിലാണ് ഈ വരുമാനംചേര്‍ക്കേണ്ടത്. 

എങ്ങനെ ചേരാം
കമ്പനികളില്‍ നേരിട്ടോ, വിതരണക്കാര്‍ ഏജന്റുമാര്‍ എന്നിവര്‍ വഴിയോ നിക്ഷേപം നടത്താം.